---
title: "മയക്കുമരുന്ന് കേസിൽ പ്രതിയായ കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിന് കഠിന തടവും പിഴയും"
english_title: "A youth from Muzhappilangad Kannur accused in a drug case was sentenced to rigorous imprisonment and fined"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327138/a-youth-from-muzhappilangad-kannur-accused-in-a-drug-case-was-sentenced-to-rigorous-imprisonment-and-fined"
published_at: "2025-11-21T16:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6920405de08dc_court.jpg"
keywords: []
---

# മയക്കുമരുന്ന് കേസിൽ പ്രതിയായ കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിന് കഠിന തടവും പിഴയും

> **Lead Summary:** **കണ്ണൂർ : ( **[www.truevisionnews.com]** ) ** വിൽപനക്കായി വാഹനത്തിൽ കടത്തുകയായിരുന്ന എംഡി എം എയും ലഹരി ഗുളികളുമായി പിടിയിലായ പ്രതിക്ക് രണ്ട് വർഷവും മൂന്ന് മാസം കഠിന തടവും 25,000 രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. പിഴയടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും അനുഭവിക്കണം

## Article Content

**കണ്ണൂർ : ( **[www.truevisionnews.com]** ) ** വിൽപനക്കായി വാഹനത്തിൽ കടത്തുകയായിരുന്ന എംഡി എം എയും ലഹരി ഗുളികളുമായി പിടിയിലായ പ്രതിക്ക് രണ്ട് വർഷവും മൂന്ന് മാസം കഠിന തടവും 25,000 രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. പിഴയടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും അനുഭവിക്കണം

കണ്ണൂർ മുഴപ്പിലങ്ങാട് കുളം ബസാറിലെ ബൈത്തുൽ തൗഫീക്ക് മൻസിലിൽ സി വി റുഹൈബിനെ (35)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. 2019 സെപ്റ്റംബർ ആറിന് രാത്രി എട്ടര മണിക്ക് മുള്ളേരിയ - ജാൽസൂർ റോഡിൽ കുണ്ടാറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുൻവശത്തുവെച്ചാണ് ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സമീർ പ്രിവന്റ്റീവ് ഓഫീസർമാരായ വി.ബാബു, വിസി സന്തോഷ്കുമാർ, കെ വി സുരേഷ്, കെ പ്രദീഷ്, എം.എ പ്രഭാകരൻ, ടി വി സജിത്ത്, എ ശ്രീകാന്ത്, എ കൃഷ്ണ എന്നിവർ ഉൾപ്പെട്ട എക്സൈസ് സംഘം മയക്കുമരുന്നു മായിവാഹനം ഉൾപ്പെടെ പ്രതികളെ അറസ്റ്റു ചെയ്യത്.

കേസിന്റെ തുടരന്വേഷണം കാസർകോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാരായ വിനോദ് ബി നായർ ഡി ബാലചന്ദ്രൻ എന്നിവരായിരുന്നു. കേസിലെ രണ്ടാം പ്രതി കൻസുൽ ഹക്ക് ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327138/a-youth-from-muzhappilangad-kannur-accused-in-a-drug-case-was-sentenced-to-rigorous-imprisonment-and-fined)