---
title: "പ്രൊഫൈൽ ഫോട്ടോ പോലും സുരക്ഷിതമല്ല; വാട്‌സാപ്പ്  ഉപയോക്താക്കൾക്ക് വലിയ ഷോക്ക്!"
english_title: "WhatsApp profile, security threat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327136/whatsapp-profile-security-threat"
published_at: "2025-11-21T15:56:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69203ed7851c4_whats.jpg"
keywords: []
---

# പ്രൊഫൈൽ ഫോട്ടോ പോലും സുരക്ഷിതമല്ല; വാട്‌സാപ്പ്  ഉപയോക്താക്കൾക്ക് വലിയ ഷോക്ക്!

> **Lead Summary:** **[** ലോകമെമ്പാടുമുള്ള വാട്‌സാപ്പ് ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങൾ—ചിത്രങ്ങൾ ഉൾപ്പെടെ—വിപുലമായ തോതിൽ ശേഖരിക്കാനാകുന്ന ഗുരുതരമായ ഒരു സുരക്ഷാ വീഴ്ച കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു.

## Article Content

**[** ലോകമെമ്പാടുമുള്ള വാട്‌സാപ്പ് ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങൾ—ചിത്രങ്ങൾ ഉൾപ്പെടെ—വിപുലമായ തോതിൽ ശേഖരിക്കാനാകുന്ന ഗുരുതരമായ ഒരു സുരക്ഷാ വീഴ്ച കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു.

യൂണിവേഴ്സിറ്റി ഓഫ് വിയന്നയും എസ്ബിഎ റിസർച്ചും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. 350 കോടി വാട്‌സാപ്പ്  ഉപയോക്താക്കളുടേതായ വിവരങ്ങൾ സ്വന്തമാക്കാനായതായും, ഇതിൽ 75 കോടി ഇന്ത്യക്കാരാണെന്നും അവർ അവകാശപ്പെടുന്നു.

പ്രശ്നത്തിന്റെ ഉറവിടം വാട്‌സാപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ബിൽറ്റ്-ഇൻ കോൺടാക്ട് ഡിസ്‌കവറി മെക്കാനിസമാണ്. ഉപയോക്താക്കളുടെ കോൺടാക്ട് ലിസ്റ്റിൽ ആര് വാട്‌സാപ്പ് ഉപയോഗിക്കുന്നു എന്നറിയാനായാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.

എന്നാൽ, ഈ സംവിധാനത്തിൽ പരിശോധിക്കാവുന്ന ഫോൺ നമ്പറുകളുടെ എണ്ണത്തിന് യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു. ഇത് ഉപയോഗിച്ചാണ്  ഗവേഷകർക്ക് ഒരു മണിക്കൂറിൽ 10 കോടി ഫോൺ നമ്പറുകൾ പരിശോധിക്കാനും, ബില്ല്യൻ കണക്കിന് പ്രൊഫൈൽ വിവരങ്ങൾ നേടാനും സാധിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ ഉപയോക്താക്കളിൽ 46.5 കോടി പേർ പൊതുവായി പ്രൊഫൈൽ ഫോട്ടോ വെച്ചിട്ടുള്ളവരാണ്, അവരുടെ ചിത്രങ്ങളും ശേഖരിക്കാൻ കഴിഞ്ഞതായി പറയുന്നു. വാട്‌സാപ്പ് ഉപയോഗിക്കുന്ന എക്സ്എംപിപി പ്രോട്ടോക്കോളിലെ പിഴവ് ആണ് പ്രശ്നമെന്നു ഗവേഷകർ വ്യക്തമാക്കുന്നു.

ഗവേഷകരുടെ കണക്കുകൾ, മാധ്യമങ്ങൾ അവിശ്വസനീയമായ രീതിയിൽ ഡാറ്റ ശേഖരണം നടത്തുന്നു എന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഗവേഷകരുടെ ഇടപെടലിനെത്തുടർന്ന് പാളിച്ചയുടെ വലിയൊരു ഭാഗം വാട്‌സാപ്പ് പരിഹരിച്ചിട്ടുണ്ടെന്നും ഗെഗൻഹബർ വ്യക്തമാക്കി.

വാട്‌സാപ്പിന്റെ എഞ്ചിനിയറിങ് വൈസ് പ്രസിഡൻറ് നിതിൻ ഗുപ്ത പ്രതികരിച്ചത്, ഗവേഷണം അവരുടെ സിസ്റ്റത്തിലെ പിഴവ് തിരിച്ചറിയാൻ സഹായിച്ചതായും, ഉടൻ തന്നെ ആവശ്യമായ പരിഹാര നടപടി സ്വീകരിക്കുമെന്നുമാണ്. പഠനത്തിനായി ശേഖരിച്ച ഡാറ്റ ഗവേഷകർ തന്നെ ഇല്ലാതാക്കിയതായും, അതിനെക്കുറിച് ആശങ്ക വേണ്ടെന്നും നിതിൻ ഗുപ്ത അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327136/whatsapp-profile-security-threat)