---
title: "ഷോക്കേറ്റ് കാക്ക കെവി ലൈനില്‍ വീണു; പിന്നാലെ സമീപത്തെ വീടിലെ സ്വിച്ച് ബോർഡുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു, വീട്ടുകാർക്ക് തലനാരിഴയ്ക്ക് രക്ഷ "
english_title: "shocked crow fell onto KV line the switchboards in a nearby house then exploded with a loud bang"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327135/shocked-crow-fell-onto-kv-line-the-switchboards-in-a-nearby-house-then-exploded-with-a-loud-bang"
published_at: "2025-11-21T15:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69203b2aa0ee8_fire.jpg"
keywords: []
---

# ഷോക്കേറ്റ് കാക്ക കെവി ലൈനില്‍ വീണു; പിന്നാലെ സമീപത്തെ വീടിലെ സ്വിച്ച് ബോർഡുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു, വീട്ടുകാർക്ക് തലനാരിഴയ്ക്ക് രക്ഷ 

> **Lead Summary:** **തൃശ്ശൂർ : ( **[www.truevisionnews.com]** ) ** ഷോക്കേറ്റ് കാക്ക 33 കെവി ലൈനില്‍ വീണതിനെ തുടര്‍ന്ന് സമീപത്തെ വീടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. തൃശൂർ കയ്പമംഗലത്ത് സാജന്റെ വീട്ടിലാണ് പൊട്ടിത്തെറി. പൊട്ടിത്തെറിക്കു പിന്നാലെ വീട്ടിലെ ഫാനും മറ്റു ഉപകരണങ്ങള്‍ കത്തിനശിച്ചു.

## Article Content

**തൃശ്ശൂർ : ( **[www.truevisionnews.com]** ) ** ഷോക്കേറ്റ് കാക്ക 33 കെവി ലൈനില്‍ വീണതിനെ തുടര്‍ന്ന് സമീപത്തെ വീടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. തൃശൂർ കയ്പമംഗലത്ത് സാജന്റെ വീട്ടിലാണ് പൊട്ടിത്തെറി. പൊട്ടിത്തെറിക്കു പിന്നാലെ വീട്ടിലെ ഫാനും മറ്റു ഉപകരണങ്ങള്‍ കത്തിനശിച്ചു.

ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. വീടിനകത്തുള്ളവർ തലനാരിഴയ്ക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഒന്നരവർഷം മുൻപ് സമാനമായ ഇത്തരം സംഭവം ഉണ്ടായിരുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശ നഷ്ട്ടം ഉണ്ടായിട്ടുണ്ട് എന്ന് വീട്ടുകാർ പറയുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327135/shocked-crow-fell-onto-kv-line-the-switchboards-in-a-nearby-house-then-exploded-with-a-loud-bang)