---
title: "ഉച്ചയ്ക്ക് ശേഷം സ്വർണവില താഴേക്ക് ...; പവന്  360 രൂപ  കുറഞ്ഞു !"
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327127/gold-price-in-kerala-new"
published_at: "2025-11-21T15:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6920344180554_goldrate.jpg"
keywords: []
---

# ഉച്ചയ്ക്ക് ശേഷം സ്വർണവില താഴേക്ക് ...; പവന്  360 രൂപ  കുറഞ്ഞു !

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് ഇന്ന് രാവിലെ കൂടിയ സ്വർണവില ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് ഇന്ന് രാവിലെ കൂടിയ സ്വർണവില ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി.

18കാരറ്റിന് ഗ്രാമിന് 35 കുറഞ്ഞ് 9350 രൂപയും പവന് 260 രൂപ കുറഞ്ഞ് 74,800 രൂപയുമാണ് വില. രാവിലെ ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 20 രൂപ വർധിച്ചിരുന്നു. 11,410 രൂപയായിരുന്നു ഗ്രാം വില. പവന് 160 രൂപ ഉയർന്ന് 91,280 രൂപയായായിരുനു രാവിലത്തെ വില.

വ്യാഴാഴ്ച രണ്ട് തവണയായി 55 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. പവന്റെ വിലയിൽ 440 രൂപയുടെ കുറവുണ്ടായത്. 91,560 രൂപയുണ്ടായിരുന്ന സ്വർണവില 91,120 രൂപയായാണ് കുറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327127/gold-price-in-kerala-new)