---
title: "കൊല്ലാം കാവനാട് ബോട്ടുകൾ കത്തിനശിച്ചു "
english_title: "Kollam Kavanad boats burnt down"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327095/kollam-kavanad-boats-burnt-down-new-new-upadate-"
published_at: "2025-11-21T13:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692021a613963_fire.jpg"
keywords: []
---

# കൊല്ലാം കാവനാട് ബോട്ടുകൾ കത്തിനശിച്ചു 

> **Lead Summary:** **കൊല്ലാം : ** കൊല്ലാം കാവനാട് ബോട്ടുകൾ കത്തിനശിച്ചു . രണ്ട് ബോട്ടുകളാണ് പൂർണമായും കത്തിനശിച്ചത് . തീയണയ്ക്കാൻ ശ്രമം തുടരുന്നു. മുക്കാട് കായലിൽ നങ്കൂരമിട്ടിരുന്ന മീൻപിടിത്ത ബോട്ടുകൾക്കാണ് തീപിടിച്ചത്.ഗ്യാസിൽ നിന്ന് തീ പടർന്നതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

## Article Content

**കൊല്ലാം : ** കൊല്ലാം കാവനാട് ബോട്ടുകൾ കത്തിനശിച്ചു . രണ്ട് ബോട്ടുകളാണ് പൂർണമായും കത്തിനശിച്ചത് . തീയണയ്ക്കാൻ ശ്രമം തുടരുന്നു. മുക്കാട് കായലിൽ നങ്കൂരമിട്ടിരുന്ന മീൻപിടിത്ത ബോട്ടുകൾക്കാണ് തീപിടിച്ചത്.ഗ്യാസിൽ നിന്ന് തീ പടർന്നതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

അതേസമയം കൊൽക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ബംഗ്ലദേശിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് നഗരത്തിലും അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബംഗ്ലദേശിലുണ്ടായത്.

ഭൂചലനത്തെ തുടർന്ന്, കൊൽക്കത്ത നഗരത്തിലെ വീടുകളിലെ വസ്തുക്കൾ ചലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ ജനങ്ങൾ വീടുകളിൽനിന്നും ഓഫിസുകളിൽനിന്നും ഇറങ്ങിയോടി തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി. ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327095/kollam-kavanad-boats-burnt-down-new-new-upadate-)