---
title: "ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന, സുരക്ഷിതമായി വാഹനം ഒതുക്കി നിർത്തി; പിന്നാലെ ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Bus driver suffers chest pain while driving stops vehicle safely driver dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327091/bus-driver-suffers-chest-pain-while-driving-stops-vehicle-safely-driver-dies-tragically"
published_at: "2025-11-21T13:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69201ac9255f8_heart_attack.jpg"
keywords: []
---

# ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന, സുരക്ഷിതമായി വാഹനം ഒതുക്കി നിർത്തി; പിന്നാലെ ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** **ഒഡീഷ: ( **[www.truevisionnews.com]** ) **ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ സായ് കൃഷ്ണ യാണ് മരിച്ചത്. ശക്തമായ വേദനയ്ക്കിടയിലും സായ് കൃഷണ ബസ് ഒതുക്കി നിർത്തി. പിന്നാലെ കുഴഞ്ഞു വീണു മരിച്ചു.

## Article Content

**ഒഡീഷ: ( **[www.truevisionnews.com]** ) **ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ സായ് കൃഷ്ണ യാണ് മരിച്ചത്. ശക്തമായ വേദനയ്ക്കിടയിലും സായ് കൃഷണ ബസ് ഒതുക്കി നിർത്തി. പിന്നാലെ കുഴഞ്ഞു വീണു മരിച്ചു.

ഇടൻ തന്നെ അദ്ദേഹത്തെ കോരാപുട്ടിലെ എസ്എൽഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ഒഎസ്ആർടിസി) ബസിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ വിജയനഗരത്ത് നിന്ന് ഒഡീഷയിലെ മൽക്കൻഗിരിയിലേക്ക് പോകവെയാണ് സംഭവം.

മുപ്പതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. സായ് കൃഷ്ണയെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടർന്ന് ബസിന്റെ ചുമതല ഏറ്റെടുത്ത സഹഡ്രൈവർ യാത്രക്കാരെ മൽക്കൻഗിരിയിൽ എത്തിച്ചു. ഒഎസ്ആർടിസി വിജയനഗരം ഡിപ്പോയിലായിരുന്നു സായ് കൃഷ്ണയുടെ ജോലി. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.

**ഹൃദയാഘാതം: പ്രധാന ലക്ഷണങ്ങൾ**

നെഞ്ചുവേദന (Angina): നെഞ്ചിൻ്റെ മധ്യഭാഗത്തോ, ഇടതുവശത്തോ ഉണ്ടാകുന്ന കഠിനമായ വേദന, ഞെരുക്കം, അല്ലെങ്കിൽ ഭാരം. ഈ വേദന ഏതാനും മിനിറ്റുകളിലധികം നീണ്ടുനിൽക്കും.

വേദന പടരുക: നെഞ്ചുവേദന കൈകളിലേക്കോ (പ്രത്യേകിച്ച് ഇടതു കൈയിലേക്ക്), കഴുത്തിലേക്കോ, താടിയിലേക്കോ, പുറകിലേക്കോ വ്യാപിക്കുക.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്: ശ്വാസം മുട്ടൽ, കിതപ്പ് അനുഭവപ്പെടുക.

**മറ്റ് ലക്ഷണങ്ങൾ:**

അമിതമായ വിയർപ്പ് (തണുത്ത വിയർപ്പ്).

തലകറക്കം അല്ലെങ്കിൽ ബോധക്ഷയം.

ഓക്കാനം (ഛർദ്ദിക്കാൻ വരുന്നത്) അല്ലെങ്കിൽ ഛർദ്ദി.

**ശ്രദ്ധിക്കുക: **ചില ആളുകളിൽ, പ്രത്യേകിച്ച് സ്ത്രീകളിലും പ്രമേഹരോഗികളിലും, നെഞ്ചുവേദന ഇല്ലാതെ മറ്റ് ലക്ഷണങ്ങൾ മാത്രമായും ഹൃദയാഘാതം വരാം.

**പ്രതിരോധ മാർഗ്ഗങ്ങൾ**

ഹൃദയാഘാതം വരാതിരിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ വളരെ പ്രധാനമാണ്:

ആരോഗ്യകരമായ ഭക്ഷണം: പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുക.

പുകവലി ഒഴിവാക്കുക: പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക.

ശരീരഭാരം നിയന്ത്രിക്കുക: ആരോഗ്യകരമായ ഭാരം നിലനിർത്തുക.

സമ്മർദ്ദം കുറയ്ക്കുക: യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുക.

ആരോഗ്യനില പരിശോധിക്കുക: രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിച്ച് നിർത്തുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327091/bus-driver-suffers-chest-pain-while-driving-stops-vehicle-safely-driver-dies-tragically)