---
title: "ചോറിനൊപ്പം കൂട്ടാൻ  'പപ്പായ മോരു കറി'; ഇതുണ്ടെങ്കിൽ പിന്നെ മീൻ വരെ വേണ്ട ...."
english_title: "Papaya Buttermilk Curry racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327084/papaya-buttermilk-curry-racipe-new"
published_at: "2025-11-21T12:37:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69201164b0331_food.jpg"
keywords: []
---

# ചോറിനൊപ്പം കൂട്ടാൻ  'പപ്പായ മോരു കറി'; ഇതുണ്ടെങ്കിൽ പിന്നെ മീൻ വരെ വേണ്ട ....

> **Lead Summary:** ** ** മോരു കറി വീടുകളെ പ്രധാന കറിയാണ് . എന്നാൽ പപ്പായ മോരു കറി എത്ര വീടുകളിൽ ഉണ്ടാക്കാറുണ്ട് ? ഇതുണ്ടെങ്കിൽ പിന്നെ ചോറിനൊപ്പം ഉപ്പേരി , മീൻ വറുത്തത് അങ്ങനെ ഒന്നും തന്നെ വേണ്ട , എങ്ങനെയാണ് അടിപൊളി പപ്പായ മോരു കറി ഉണ്ടാക്കുന്നത് എന്നുനോക്കിയാലോ?

## Article Content

** ** മോരു കറി വീടുകളെ പ്രധാന കറിയാണ് . എന്നാൽ പപ്പായ മോരു കറി എത്ര വീടുകളിൽ ഉണ്ടാക്കാറുണ്ട് ? ഇതുണ്ടെങ്കിൽ പിന്നെ ചോറിനൊപ്പം ഉപ്പേരി , മീൻ വറുത്തത് അങ്ങനെ ഒന്നും തന്നെ വേണ്ട , എങ്ങനെയാണ് അടിപൊളി പപ്പായ മോരു കറി ഉണ്ടാക്കുന്നത് എന്നുനോക്കിയാലോ?

**ആവശ്യമായ സാധനങ്ങൾ**

പപ്പായ 

കാന്താരി 

ചെറിയ ഉള്ളി 

വെളുത്തുള്ളി 

ഇഞ്ചി

കറിവേപ്പില

വെളിച്ചെണ്ണ

ഉലുവ

വെള്ളം

ഉണക്കമുളക് 

മഞ്ഞൾപ്പൊടി 

കായപ്പൊടി

തൈര് 

ഉപ്പ്

കടുക്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചെറിയ കഷണങ്ങളാക്കിയ പപ്പായിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ കായപ്പൊടിയും അര ടീസ്പൂൺ ഉപ്പും കുറച്ച് കാന്താരിയും , ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

പിന്നീട് പത്രം അടുപ്പിൽ വച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിന് ശേഷം ഒരു ടീസ്പൂൺ കടുകും അര ടീസ്പൂൺ ഉലുവയും കൂടി ഇട്ട് കൊടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചെടുത്ത് അത് ഇതിലേക്ക് ഇട്ടുകൊടുത്ത് നന്നായി വഴറ്റിയെടുക്കുക.

ഒപ്പം തന്നെ ഉണക്കമുളകും കറിവേപ്പിലയും കാന്താരി മുളകും ചേർത്ത് കുറച്ചു വഴറ്റിയതിനുശേഷം നേരത്തെ യോജിപ്പിച്ച് വച്ച പപ്പായ ചേർത്ത് ചെറിയ തീയിൽ വഴറ്റി അടച്ചുവെച്ച് വേവിക്കുക.

ശേഷം ഒരു കപ്പ് തൈരും ഒരു കപ്പ് വെള്ളവും കൂടി നന്നായി മിക്സിയിൽ പിടിച്ചെടുക്കുക . ഈ അടിച്ചെടുത്ത മോര് ഇതിലേക്ക് ഒഴിച്ച്നന്നായി തിളപ്പിക്കുക. കിടിലൻ ടേസ്റ്റിൽ പപ്പായ മോരു കറി തയാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327084/papaya-buttermilk-curry-racipe-new)