---
title: "'നിങ്ങൾ വലിയ തിരക്കുകൂട്ടേണ്ട, ഒരോ വീട്ടിലും ഇരിക്കണം, വോട്ടഭ്യർഥനാ നോട്ടീസ് വീടുകളിൽ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി  നിർത്തണം' "
english_title: "Vote solicitation notice  stop throwing people's homes asking them to vote. K Sudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327073/vote-solicitation-notice-stop-throwing-peoples-homes-asking-them-to-vote-k-sudhakaran"
published_at: "2025-11-21T12:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6920093d2bfb2_k_sudhakaran.jpg"
keywords: []
---

# 'നിങ്ങൾ വലിയ തിരക്കുകൂട്ടേണ്ട, ഒരോ വീട്ടിലും ഇരിക്കണം, വോട്ടഭ്യർഥനാ നോട്ടീസ് വീടുകളിൽ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി  നിർത്തണം' 

> **Lead Summary:** **കണ്ണൂർ : **വോട്ടഭ്യർഥനാ നോട്ടീസ് വീടുകളിൽ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി യുഡിഎഫ് സ്ഥാനാർത്ഥികൾ നിർത്തണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

## Article Content

**കണ്ണൂർ : **വോട്ടഭ്യർഥനാ നോട്ടീസ് വീടുകളിൽ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി യുഡിഎഫ് സ്ഥാനാർത്ഥികൾ നിർത്തണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

യുഡിഎഫ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴാണ് സ്ഥാനാർത്ഥികൾക്ക് സുധാകരൻ മുന്നറിയിപ്പ് നൽകിയത്. നിങ്ങൾ വലിയ തിരക്കുകൂട്ടേണ്ട. ഒരോ വീട്ടിലും ഇരിക്കണം.

കുടുംബത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കണം. ദുഃഖിക്കുന്നവരുടെയും സന്തോഷിക്കുന്നവരുടെയും വികാരത്തിൽ പങ്കുകൊള്ളണം. കുടുംബത്തിന്റെ മനസ്സ് കൈയിലെടുക്കാൻ യുഡിഎഫ് സ്ഥാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ മനസ്സിൽ കയറി വോട്ട് ചോദിക്കുന്നതോടൊപ്പം വിജയിച്ചുകഴിഞ്ഞാൽ സാധാരണക്കാരെ സഹായിക്കാനും പരിരക്ഷിക്കാനും ലഭിച്ച അധികാരം വിനിയോഗിക്കണമെന്നും ഇതിനായി എല്ലാവർക്കും പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും യുഡിഎഫ് പ്രവർത്തകർ വലിയ ജാഗ്രതയോടെ കാണണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ കല്ലായി പറഞ്ഞു. മൂന്നാമത് ഇടതുപക്ഷം അധികാരത്തിൽ വന്നാൽ നാലാംതവണ ബിജെപി അധികാരത്തിൽ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327073/vote-solicitation-notice-stop-throwing-peoples-homes-asking-them-to-vote-k-sudhakaran)