---
title: "വധഭീഷണിയിൽ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; സിനിമ നിർമ്മാതാവും തൃശ്ശൂർ രാഗം തിയേറ്റർ ഉടമയുമായ സുനിലിനെയും ഡ്രൈവറെയും വെട്ടി കൊല്ലാൻ ശ്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് സൂചന"
english_title: "Thrissur Ragam Theater owner, attempt to hack to death owner Sunil and driver"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327041/thrissur-ragam-theater-owner-attempt-to-hack-to-death-owner-sunil-and-driver-new-update-"
published_at: "2025-11-21T10:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ff5f2f2680_rangam_theature.jpg"
keywords: []
---

# വധഭീഷണിയിൽ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; സിനിമ നിർമ്മാതാവും തൃശ്ശൂർ രാഗം തിയേറ്റർ ഉടമയുമായ സുനിലിനെയും ഡ്രൈവറെയും വെട്ടി കൊല്ലാൻ ശ്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് സൂചന

> **Lead Summary:** **തൃശ്ശൂർ : **ക്വട്ടേഷൻ സംഘത്തിൽ നിന്ന് തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകി ആഴ്ച്ചകൾക്കിടെ സിനിമ നിർമ്മാതാവും തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനുമായ സുനിലിനും ഡ്രൈവർക്കും വെട്ടേറ്റ സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ അക്രമമെന്ന് വ്യക്തമായ സൂചന .

## Article Content

**തൃശ്ശൂർ : **ക്വട്ടേഷൻ സംഘത്തിൽ നിന്ന് തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകി ആഴ്ച്ചകൾക്കിടെ സിനിമ നിർമ്മാതാവും തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനുമായ സുനിലിനും ഡ്രൈവർക്കും വെട്ടേറ്റ സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ അക്രമമെന്ന് വ്യക്തമായ സൂചന .

സുനിൽ നൽകിയ പരാതിയുടെ പകർപ്പ് ട്രൂവിഷൻ ന്യൂസിന് ലഭിച്ചു. വെളപ്പായയിലെ വീടിന് മുമ്പിൽ ഇന്നലെ രാത്രിയാണ് അക്രമം. ഗേറ്റ് തുറക്കാന്‍ ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു പതിയിരുന്ന അക്രമം.

മൂന്നംഗ ഗുണ്ടാ സംഘമാണ് ആക്രമിച്ചത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റിട്ടുണ്ട്. കാറിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു. ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈക്കുമാണ് വെട്ടിയത്. പരുക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും, പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.

ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടി രക്ഷപ്പെട്ടു. സിനിമ നിർമ്മാതാവായ സുനില്‍ പത്തുവര്‍ഷത്തോളമായി രാഗം തിയേറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്. പ്രതികളെ പിടികൂടുന്നതിനായി മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കമാണെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327041/thrissur-ragam-theater-owner-attempt-to-hack-to-death-owner-sunil-and-driver-new-update-)