---
title: "കമ്പ്യൂട്ടറിന് സാങ്കേതിക തകരാറെന്ന്; സര്‍ക്കാര്‍ ഓഫീസിലിരുന്ന് അശ്ലീല വിഡിയോ കണ്ട് ഉദ്യോഗസ്ഥൻ, സസ്പെൻഷൻ"
english_title: "Computer malfunction Government employee suspended after watching pornographic video in office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327040/computer-malfunction-government-employee-suspended-after-watching-pornographic-video-in-office"
published_at: "2025-11-21T10:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ff3d0adc57_suspended_copy.jpg"
keywords: []
---

# കമ്പ്യൂട്ടറിന് സാങ്കേതിക തകരാറെന്ന്; സര്‍ക്കാര്‍ ഓഫീസിലിരുന്ന് അശ്ലീല വിഡിയോ കണ്ട് ഉദ്യോഗസ്ഥൻ, സസ്പെൻഷൻ

> **Lead Summary:** **( **[www.truevisionnews.com]** ) **ഓഫീസ് സമയത്ത് ഫോണില്‍ അശ്ലീല വിഡിയോ കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ആന്ധ്രപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു പോസ്റ്റ് ഓഫീസിലാണ് ജോലി സമയത്ത് ഉദ്യോഗസ്ഥന്‍ ഫോണില്‍ അശ്ലീല വിഡിയോ കണ്ടത്. ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

## Article Content

**( **[www.truevisionnews.com]** ) **ഓഫീസ് സമയത്ത് ഫോണില്‍ അശ്ലീല വിഡിയോ കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ആന്ധ്രപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു പോസ്റ്റ് ഓഫീസിലാണ് ജോലി സമയത്ത് ഉദ്യോഗസ്ഥന്‍ ഫോണില്‍ അശ്ലീല വിഡിയോ കണ്ടത്. ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ഓഫീസിലെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പരസ്യമായി പോണ്‍ വിഡിയോ കാണുന്നതാണ് ദൃശ്യങ്ങള്‍. ഓഫീസിലെത്തിയ നാട്ടുകാര്‍ പുറത്ത് ആവശ്യങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍റെ നടപടി. കമ്പ്യൂട്ടറിന് സാങ്കേതിക തകരാറെന്ന് അറിയിച്ച ശേഷമാണ് ജീവനക്കാരന്‍ ഫോണില്‍ വിഡിയോ കണ്ടത്.

തല്ലരേവു പോസ്റ്റ് ഓഫീസില്‍ തിരക്കുള്ള സമയത്തായിരുന്നു സംഭവമെന്നാണ് വിവരം. പിന്നീട് നാട്ടുകാര്‍ ഓഫീസിന് അകത്തെത്തി പരിശോധിച്ചപ്പോഴാണ് ഇയാള്‍ അശ്ലീല വിഡിയോ കാണുകയാണെന്ന് വ്യക്തമായത്. ദൃശ്യങ്ങള്‍ പുറത്തായതോടെ ജീവനക്കാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327040/computer-malfunction-government-employee-suspended-after-watching-pornographic-video-in-office)