---
title: "ആ മനസ് താങ്ങിയില്ല...! ട്രെയിനിലിരുന്ന് ഹിന്ദി സംസാരിച്ച കോളജ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, പിന്നാലെ ജീവനൊടുക്കി"
english_title: "student suicide attacked for speaking hindi on local train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327029/student-suicide-attacked-for-speaking-hindi-on-local-train"
published_at: "2025-11-21T10:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691fec506262f_suicide.jpg"
keywords: []
---

# ആ മനസ് താങ്ങിയില്ല...! ട്രെയിനിലിരുന്ന് ഹിന്ദി സംസാരിച്ച കോളജ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, പിന്നാലെ ജീവനൊടുക്കി

> **Lead Summary:** **( **[www.truevisionnews.com]** )** ട്രെയിനിലിരുന്ന് ഹിന്ദി സംസാരിച്ചതിന്‍റെ പേരില്‍ ആക്രമണത്തിനിരയായ കോളജ് വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. ആര്‍ണവ് ലക്ഷ്മണന്‍ എന്ന ഒന്നാം വര്‍ഷ സയന്‍സ് ബിരുദ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. മുളുന്ദിലെ കോളജിലേക്ക് ലോക്കല്‍ ട്രെയിനില്‍ പോകുകയായിരുന്നു ആര്‍ണവ്. ട്രെയിനില്‍ ഇരുന്ന് ഹിന്ദി സംസാരിച്ച ആര്‍ണവിനെ അടുത്തിരുന്ന ആറുപേര്‍ ചേര്‍ന്ന് ഇടിച്ച് അവശനാക്കുകയായിരുന്നു.

## Article Content

**( **[www.truevisionnews.com]** )** ട്രെയിനിലിരുന്ന് ഹിന്ദി സംസാരിച്ചതിന്‍റെ പേരില്‍ ആക്രമണത്തിനിരയായ കോളജ് വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. ആര്‍ണവ് ലക്ഷ്മണന്‍ എന്ന ഒന്നാം വര്‍ഷ സയന്‍സ് ബിരുദ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. മുളുന്ദിലെ കോളജിലേക്ക് ലോക്കല്‍ ട്രെയിനില്‍ പോകുകയായിരുന്നു ആര്‍ണവ്. ട്രെയിനില്‍ ഇരുന്ന് ഹിന്ദി സംസാരിച്ച ആര്‍ണവിനെ അടുത്തിരുന്ന ആറുപേര്‍ ചേര്‍ന്ന് ഇടിച്ച് അവശനാക്കുകയായിരുന്നു.

ഭയന്നുപോയ ആര്‍ണവ് അടുത്ത സ്റ്റേഷനിലിറങ്ങി അടുത്ത ട്രെയിനില്‍ കയറി കോളജിലെത്തിയെങ്കിലും ക്ലാസുകള്‍ പൂര്‍ത്തിയാകുന്നത് വരെ ഇരിക്കാന്‍ കഴിഞ്ഞില്ല. പതിവിലും നേരത്തെ വീട്ടിലെത്തിയ ആര്‍ണവ്, പിതാവിനെ വിളിച്ച് ട്രെയിനില്‍ വച്ച് നേരിട്ട അതിക്രമം വിവരിച്ചു. മകന്‍റെ ശബ്ദത്തില്‍ വല്ലാത്ത ഭയം കലര്‍ന്നത് മനസിലാക്കിയ പിതാവ്, സമാധാനിപ്പിച്ച് ഫോണ്‍ വച്ചു. എന്നാല്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ആര്‍ണവിന്‍റെ മുറിയുടെ വാതില്‍ അട‍ഞ്ഞു കിടക്കുന്നത് കണ്ടു.

ആവര്‍ത്തിച്ച് വിളിച്ചിട്ടും തുറക്കാതെ വന്നപ്പോള്‍ അയല്‍ക്കാരെ വിളിച്ചു കൊണ്ട് വന്ന് വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്നാണ് ബ്ലാങ്കറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ആര്‍ണവിനെ കണ്ടെത്തിയത്. അക്രമികളേല്‍പ്പിച്ച ശാരീരിക–മാനസിക പീഡനങ്ങള്‍ താങ്ങാന്‍ കഴിയാതെയാണ് മകന്‍ ജീവനൊടുക്കിയതെന്ന് കാണിച്ച് ആര്‍ണവിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

*(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327029/student-suicide-attacked-for-speaking-hindi-on-local-train)