---
title: "ഡൽഹി ചെങ്കോട്ട സ്ഫോടനം; അന്വേഷണം ദക്ഷിണേന്ത്യയിലേക്കും, ബെംഗളൂരു സ്വദേശിയായ സാക്കിർ ഉസ്താദിന് പ്രധാന പങ്കെന്ന് സൂചന"
english_title: "Delhi Red Fort blast, Zakir Ustad, IED"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327025/delhi-red-fort-blast-zakir-ustad-ied"
published_at: "2025-11-21T09:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691fe6d9d640a_blast.jpg"
keywords: []
---

# ഡൽഹി ചെങ്കോട്ട സ്ഫോടനം; അന്വേഷണം ദക്ഷിണേന്ത്യയിലേക്കും, ബെംഗളൂരു സ്വദേശിയായ സാക്കിർ ഉസ്താദിന് പ്രധാന പങ്കെന്ന് സൂചന

> **Lead Summary:** **ഡൽഹി: [ **ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ അന്വേഷണം ദക്ഷിണേന്ത്യയിലേക്ക് വ്യാപിക്കുകയാണ്. 2022ൽ കോയമ്പത്തൂരിലെ കാർ ബോംബ് സ്ഫോടനവും, മാംഗളൂരുവിലെ ഓട്ടോറിക്ഷ സ്ഫോടനവും, 2024ലെ ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനവും ഒരേ ഭീകര സംഘത്തിന്റെ നേതൃത്വത്തിലാണ് നടന്നതെന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇപ്പോൾ കൂടുതൽ ഉറപ്പുകൾ ലഭിച്ചിരിക്കുകയാണ്.

## Article Content

**ഡൽഹി: [ **ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ അന്വേഷണം ദക്ഷിണേന്ത്യയിലേക്ക് വ്യാപിക്കുകയാണ്. 2022ൽ കോയമ്പത്തൂരിലെ കാർ ബോംബ് സ്ഫോടനവും, മാംഗളൂരുവിലെ ഓട്ടോറിക്ഷ സ്ഫോടനവും, 2024ലെ ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനവും ഒരേ ഭീകര സംഘത്തിന്റെ നേതൃത്വത്തിലാണ് നടന്നതെന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇപ്പോൾ കൂടുതൽ ഉറപ്പുകൾ ലഭിച്ചിരിക്കുകയാണ്.

ബെംഗളൂരു സ്വദേശി ഫൈസൽ അഥവാ സാക്കിർ ഉസ്താദ് ഈ ആക്രമണങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കാമെന്ന് സൂചനകൾ ശക്തമാണ്. രാമേശ്വരം കഫെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഫൈസലിന്റെ ഭീകര ബന്ധങ്ങൾ വ്യക്തമായത്.

ആ സ്ഫോടനത്തിന് പിന്നിലെ മുഖ്യപങ്കാളികളിൽ ഒരാളായി ഇയാളെ തിരിച്ചറിഞ്ഞിരുന്നു. ചെങ്കോട്ട സ്ഫോടനത്തിലും സാക്കിർ ഉസ്താദിന്റെ പങ്ക് ഉണ്ടാകാമെന്നാണ് പുതിയ വിവരങ്ങൾ. എല്ലാ സ്ഫോടനങ്ങളിലും വാഹനങ്ങൾ ഉപയോഗിച്ചതും പ്രാദേശികമായി ലഭിക്കുന്ന രാസവസ്തുക്കളിൽ നിന്ന് അമോണിയം നൈട്രേറ്റ് വേർതിരിച്ചെടുത്ത് ഐ.ഇ.ഡി തയാറാക്കിയതുമാണ് സ്ഫോടനം നടത്തിയിരിക്കുന്നത്.

കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ, സാക്കിർ ഉസ്താദ് പാകിസ്താനിലേക്ക് കടന്നു എന്ന വിവരവും പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327025/delhi-red-fort-blast-zakir-ustad-ied)