---
title: "പിന്നില്‍ ക്വട്ടേഷനെന്ന് സൂചന; സിനിമ നിർമ്മാതാവും തൃശൂരിലെ രാഗം തിയേറ്റർ ഉടമയുമായ സുനിലിന് കുത്തേറ്റു"
english_title: "Quotation attack in Thrissur, Ragam Theater operator stabbed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327003/quotation-attack-in-thrissur-ragam-theater-operator-stabbed"
published_at: "2025-11-21T07:01:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ff3d0f1674_ragam_theater.jpg"
keywords: []
---

# പിന്നില്‍ ക്വട്ടേഷനെന്ന് സൂചന; സിനിമ നിർമ്മാതാവും തൃശൂരിലെ രാഗം തിയേറ്റർ ഉടമയുമായ സുനിലിന് കുത്തേറ്റു

> **Lead Summary:** **തൃശൂര്‍: **സിനിമ നിർമ്മാതാവും തൃശൂരിലെ രാഗം തിയേറ്റർ ഉടമയുമായ സുനിലിന് കുത്തേറ്റു. വെളപ്പായയിലെ വീടിന് മുമ്പിലാണ് കുത്തേറ്റത്. ഗേറ്റ് തുറക്കാന്‍ ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അക്രമം.

## Article Content

**തൃശൂര്‍: **സിനിമ നിർമ്മാതാവും തൃശൂരിലെ രാഗം തിയേറ്റർ ഉടമയുമായ സുനിലിന് കുത്തേറ്റു. വെളപ്പായയിലെ വീടിന് മുമ്പിലാണ് കുത്തേറ്റത്. ഗേറ്റ് തുറക്കാന്‍ ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അക്രമം.

മൂന്നംഗ ഗുണ്ടാ സംഘമാണ് ആക്രമിച്ചത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റിട്ടുണ്ട്. കാറിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു. ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. 

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈക്കുമാണ് വെട്ടിയത്. പരുക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും, പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.

ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. സുനില്‍ പത്തുവര്‍ഷത്തോളമായി രാഗം തിയേറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്. പ്രതികളെ പിടികൂടുന്നതിനായി മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കമാണെന്നാണ് സൂചന. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327003/quotation-attack-in-thrissur-ragam-theater-operator-stabbed)