---
title: "പരിഭ്രാന്തിയിലായി.....പിന്നാലെ എസ്ഐആർ ഭയന്ന് തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റിക്ഷ തൊഴിലാളിയുടെ കൈകാലുകൾ അറ്റു"
english_title: "west bengal man suicide attempt sir electoral rolls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326946/west-bengal-man-suicide-attempt-sir-electoral-rolls"
published_at: "2025-11-20T15:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691eed3686572_sir_suicide.jpg"
keywords: []
---

# പരിഭ്രാന്തിയിലായി.....പിന്നാലെ എസ്ഐആർ ഭയന്ന് തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റിക്ഷ തൊഴിലാളിയുടെ കൈകാലുകൾ അറ്റു

> **Lead Summary:** **കൊൽക്കത്ത: ( **[www.truevisionnews.com]** )** വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര അവലോകനത്തിന് പിന്നാലെ നാടുകടത്തൽ ഭയന്ന് തീവണ്ടിക്ക് മുന്നിൽ ചാടിയ വയോധികന്റെ കൈകാലുകൾ അറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. 63 വയസ്സുള്ള അശോക് സർദാർ ഭയാശങ്കകൾ കാരണം ആത്മഹത്യയ്ക്ക് ശ്രമിക്കയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

## Article Content

**കൊൽക്കത്ത: ( **[www.truevisionnews.com]** )** വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര അവലോകനത്തിന് പിന്നാലെ നാടുകടത്തൽ ഭയന്ന് തീവണ്ടിക്ക് മുന്നിൽ ചാടിയ വയോധികന്റെ കൈകാലുകൾ അറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. 63 വയസ്സുള്ള അശോക് സർദാർ ഭയാശങ്കകൾ കാരണം ആത്മഹത്യയ്ക്ക് ശ്രമിക്കയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

പർഗാനാസ് ജില്ലയിലെ ബെൽഗാരിയയിലുള്ള സിസിആർ പാലത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് അശോക് സർദാർ ഓടുന്ന തീവണ്ടിക്ക് മുന്നിലായി ട്രാക്കിലേക്ക് ചാടിയത്. ആർജി കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഒരു കയ്യും കാലും മുറിച്ചുമാറ്റേണ്ടിവന്നു. സൈക്കിൾ റിക്ഷ ചവിട്ടിയാണ് ജീവിതം നയിച്ചിരുന്നത്.

> സ്വന്തമായി വീടും ആശ്രയവും ഒന്നുമില്ല. അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമായി തുടരുന്നതായി കൊൽക്കത്ത പോലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2002 ലെ വോട്ടർ പട്ടികയിൽ സർദാറിന്റെയും ഭാര്യയുടെയും പേരുകൾ ഉണ്ടായിരുന്നില്ല. "ഇത് അറിഞ്ഞതുമുതൽ, എന്തുചെയ്യണമെന്നോ എവിടേക്ക് പോകണമെന്നോ മനസ്സിലാകാതെ അദ്ദേഹം പരിഭ്രാന്തിയിലായിരുന്നു. പൗരത്വ നഷ്ട ഭയം മൂലം അസ്വസ്ഥനായിരുന്നു. ഇതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചത്” എന്ന് കുടുംബം മൊഴി നൽകി.

റിക്ഷാക്കാരനായ സർദാർ കമർഹതി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പ്രഫുല്ലനഗർ ലോ ലാൻഡിലെ താമസക്കാരനാണ്. വോട്ടർ പട്ടികയുടെ എസ് ഐ ആർ പ്രഖ്യാപിച്ചതുമുതൽ അസ്വസ്ഥനാണ്.

> "ദിവസങ്ങളോളം അച്ഛൻ തന്റെ പക്കൽ രേഖകളൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. നാട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് പറഞ്ഞ് കരയുകയായിരുന്നു. നിരന്തരമായ ഭയമാണ് പിതാവിനെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത്," എന്ന് മകൾ ചൈതലി സർക്കാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326946/west-bengal-man-suicide-attempt-sir-electoral-rolls)