---
title: "'പത്രിക പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകും' ; കോഴിക്കോട് പേരാമ്പ്രയിലെ വിമതസ്ഥാനാർഥിക്ക്  വധഭീഷണിയെന്ന് പരാതി"
english_title: "Congress rebel candidate in Perambra receives death threat complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326938/congress-rebel-candidate-in-perambra-receives-death-threat-complaint"
published_at: "2025-11-20T15:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ee82bc1aa1_perambra_congress.jpg"
keywords: []
---

# 'പത്രിക പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകും' ; കോഴിക്കോട് പേരാമ്പ്രയിലെ വിമതസ്ഥാനാർഥിക്ക്  വധഭീഷണിയെന്ന് പരാതി

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് റിബൽ സ്ഥാനാർഥിക്ക് വധഭീഷണിയെന്ന് പരാതി. ചെറുവണ്ണൂർ പഞ്ചായത്ത് 13-ാം വാർഡിൽ മത്സരിക്കുന്ന നന്ദൻ ആണ് പരാതി നൽകിയത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് റിബൽ സ്ഥാനാർഥിക്ക് വധഭീഷണിയെന്ന് പരാതി. ചെറുവണ്ണൂർ പഞ്ചായത്ത് 13-ാം വാർഡിൽ മത്സരിക്കുന്ന നന്ദൻ ആണ് പരാതി നൽകിയത്.

പത്രിക പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകുമെന്നാണ് ഭീഷണി. ബൈക്കിൽ എത്തിയ രണ്ടുപേർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്ന് നന്ദൻ വിമതനായി മത്സരിക്കുകയായിരുന്നു. മേപ്പയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326938/congress-rebel-candidate-in-perambra-receives-death-threat-complaint)