---
title: "വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, നാലുപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി"
english_title: "Jeep carrying school children overturns four injured taken to hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326929/jeep-carrying-school-children-overturns-four-injured-taken-to-hospital"
published_at: "2025-11-20T15:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ee21a8ad23_accindent_monnar.jpg"
keywords: []
---

# വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം, നാലുപേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

> **Lead Summary:** **ഇടുക്കി : ( **[www.truevisionnews.com]** )** ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്. തമിഴ്നാട്ടിൽനിന്നും മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ സംഘത്തിൽപ്പെട്ട കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.

## Article Content

**ഇടുക്കി : ( **[www.truevisionnews.com]** )** ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്. തമിഴ്നാട്ടിൽനിന്നും മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ സംഘത്തിൽപ്പെട്ട കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.

ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഈ കുട്ടിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വാഹനത്തിൽ ആകെ 8 വിദ്യാർത്ഥികൾ ആയിരുന്നു ഉണ്ടായിരുന്നത്.

തമിഴ്നാട് തരൂരിൽ നിന്ന് രണ്ട് ബസുകളിലായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറിൽ എത്തിയത്. മൂന്നാറിലെത്തിയ ശേഷം തുടർ യാത്രക്ക് ഇവർ ജീപ്പെടുക്കുകയായിരുന്നു. ഈ വാഹനമാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326929/jeep-carrying-school-children-overturns-four-injured-taken-to-hospital)