---
title: "'പ‍ഞ്ചാമൃതം' തയ്യാറാക്കിയത് പേ വിഷബാധയേറ്റ പശുവിന്‍റെ പാലില്‍; 170 പേര്‍ കൂട്ടത്തോടെ വാക്സീനെടുത്തു"
english_title: "Panchamrutham was prepared with the milk of a cow infected with rabies 170 people were vaccinated en masse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326898/panchamrutham-was-prepared-with-the-milk-of-a-cow-infected-with-rabies-170-people-were-vaccinated-en-masse"
published_at: "2025-11-20T12:51:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ec1783da82_rabies.jpg"
keywords: []
---

# 'പ‍ഞ്ചാമൃതം' തയ്യാറാക്കിയത് പേ വിഷബാധയേറ്റ പശുവിന്‍റെ പാലില്‍; 170 പേര്‍ കൂട്ടത്തോടെ വാക്സീനെടുത്തു

> **Lead Summary:** **( **[www.truevisionnews.com]** ) ** ക്ഷേത്രത്തിലെ ആഘോഷത്തിന്‍റെ ഭാഗമായി പഞ്ചാമൃതം തയാറാക്കുന്നതിനെടുത്ത പാല്‍ പേ വിഷബാധയേറ്റ പശുവിന്‍റേതെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടത്തോടെ വാക്സീനെടുത്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം.

## Article Content

**( **[www.truevisionnews.com]** ) ** ക്ഷേത്രത്തിലെ ആഘോഷത്തിന്‍റെ ഭാഗമായി പഞ്ചാമൃതം തയാറാക്കുന്നതിനെടുത്ത പാല്‍ പേ വിഷബാധയേറ്റ പശുവിന്‍റേതെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടത്തോടെ വാക്സീനെടുത്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം.

ഇതേത്തുടര്‍ന്ന് പ്രസാദം കഴിച്ച 170 പേരാണ് അധികൃതരുടെ നിര്‍ദേശാനുസരണം റാബീസ് വാക്സീന്‍റെ ആദ്യ ഡോസ് എടുത്തത്. പേവിഷ ബാധയേറ്റ് ചത്ത പശുവിന് മൂന്ന് മാസം മുന്‍പാണ് പേപ്പട്ടിയുടെ കടിയേറ്റതെന്ന് അധികൃതര്‍ പറയുന്നു. പശുവിന്‍ പാലില്‍ നിന്ന് പേ വിഷ ബാധ പകരുമോ ഇല്ലയോ എന്നതില്‍ അധികൃതരും ഉറപ്പ് പറയാതിരുന്നതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്. തുടര്‍ന്ന് എല്ലാവരും ആദ്യ ഡോസ് വാക്സീന്‍ സ്വീകരിക്കുകയായിരുന്നു. 

**പശുവിന്‍ പാലിലൂടെ പേ വിഷം പകരുമോ?**

തിളപ്പിക്കാത്ത പാലിലൂടെ പേ വിഷബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാല്‍ നിശ്ചിത താപനിലയില്‍ തിളപ്പിച്ചാറ്റിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ പാലില്‍ നിന്നോ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നോ റാബീസ് വൈറസ് പകരുമെന്ന വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നും എന്നിരുന്നാലും പേ വിഷബാധയേറ്റ മൃഗങ്ങളുടെ പാലോ, പാലുല്‍പ്പന്നങ്ങളോ ഉപയോഗിക്കരുതെന്നും നാഷനല്‍ റാബീസ് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326898/panchamrutham-was-prepared-with-the-milk-of-a-cow-infected-with-rabies-170-people-were-vaccinated-en-masse)