---
title: "പിറവത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം"
english_title: "Medical shop employee dies in car-scooter collision in Piravam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326894/medical-shop-employee-dies-in-car-scooter-collision-in-piravam"
published_at: "2025-11-20T12:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ebf7b81d2c_accident_piravam.jpg"
keywords: []
---

# പിറവത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം

> **Lead Summary:** **പിറവം(കൊച്ചി): ( **[www.truevisionnews.com]** )** കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. പിറവം പഴയഞാളിയത്ത് പരേതനായ മനോജിന്റെ ഭാര്യ സീമ മനോജ്‌ ആണ് മരിച്ചത്.

## Article Content

**പിറവം(കൊച്ചി): ( **[www.truevisionnews.com]** )** കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. പിറവം പഴയഞാളിയത്ത് പരേതനായ മനോജിന്റെ ഭാര്യ സീമ മനോജ്‌ ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 9 മണിയോടെ പിറവം കരവട്ടെ കുരിശ് കവലയിലാണ് അപകടമുണ്ടായത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായിരുന്ന സീമ, ജോലി കഴിഞ്ഞ ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് കരവട്ടെ കുരിശിലേക്ക് വരികയായിരുന്ന സീമയുടെ സ്‌കൂട്ടറിൽ, ഐ ബി ജങ്ഷനിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സീമയെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326894/medical-shop-employee-dies-in-car-scooter-collision-in-piravam)