---
title: "കോഴിക്കോട് ജ്വല്ലറിയിൽ യുവതിയുടെ മോഷണ ശ്രമം; സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു"
english_title: "Woman attempts robbery at Kozhikode jewellery shop; pepper spray used on employee under pretext of buying gold"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326888/woman-attempts-robbery-at-kozhikode-jewellery-shop-pepper-spray-used-on-employee-under-pretext-of-buying-gold"
published_at: "2025-11-20T12:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ebc56be252_robbery_attempt.jpg"
keywords: []
---

# കോഴിക്കോട് ജ്വല്ലറിയിൽ യുവതിയുടെ മോഷണ ശ്രമം; സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണശ്രമം. മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണശ്രമം. മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു.

ഈ തര്‍ക്കത്തിനിടെയാണ് ഇവര്‍ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതോടെ ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞു. ഇവരെ പന്തീരങ്കാവ് പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.

മറ്റൊരു സംഭവത്തിൽ പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാല കവരാൻ ശ്രമം . കൂത്തുപറമ്പിലെ ആശുപത്രിയിൽ നഴ്സായ പൊയിലൂർ സ്വദേശിനി ഷിജിനക്ക് നേരെയാണ് മോഷണസംഘം സ്പ്രേ അടിച്ചത് . ഇന്നലെ വൈകിറ്റോടെയിരുന്നു സംഭവം.

പാനൂർ കൂത്തുപറമ്പ് റോഡിൽ ബസ്സിറങ്ങി നടന്നു പോകുന്നതിനിടെയിലായിരുന്നു ബൈക്കിലെത്തിയ രണ്ട് അംഗ സംഘം മോഷണത്തിനായി യുവതിയെ പിന്തുടർന്നെത്തിയത്. യുവതിയുടെ അടുത്തിയതോടെ മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു. പിന്നാലെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട സംഘം രക്ഷപ്പെടുകയായിരുന്നു.

ഷിജിനയുടെ പരാതിയിൽ പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326888/woman-attempts-robbery-at-kozhikode-jewellery-shop-pepper-spray-used-on-employee-under-pretext-of-buying-gold)