---
title: " രാഷ്ട്രപതി റഫറൻസ്: 'ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് ശരിയല്ല, അംഗീകാരം നൽകാൻ സാധിക്കില്ലെങ്കിൽ ബില്ലുകൾ ഗവർണർ മടക്കി അയക്കണം' - സുപ്രിം കോടതി"
english_title: "Supreme Court stays stay on bills in President's reference"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326868/supreme-court-stays-stay-on-bills-in-presidents-reference-new"
published_at: "2025-11-20T11:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691eae25f3fa5_suptemcourt.jpg"
keywords: []
---

#  രാഷ്ട്രപതി റഫറൻസ്: 'ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് ശരിയല്ല, അംഗീകാരം നൽകാൻ സാധിക്കില്ലെങ്കിൽ ബില്ലുകൾ ഗവർണർ മടക്കി അയക്കണം' - സുപ്രിം കോടതി

> **Lead Summary:** **ന്യുഡൽഹി: ** രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി സുപ്രിം കോടതി. ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതിൽ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചഗം ബെഞ്ചിന്റെ വിധി.

## Article Content

**ന്യുഡൽഹി: ** രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി സുപ്രിം കോടതി. ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതിൽ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചഗം ബെഞ്ചിന്റെ വിധി.

ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് ശരിയല്ല. ബിൽ പിടിച്ചുവയ്ക്കുന്നത് വ്യത്യസ്ത സാഹചര്യം. കൃത്യമായ ആശയവിനിമയം ഇല്ലാതെ ബില്ല് പിടിച്ചു വയ്ക്കരുത്. ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്.

ബില്ലിൽ ഗവർണർക്കും രാഷ്ട്രപതിക്കും വിവേചനാധികാരമുണ്ട്. വിവേചന അധികാരം എന്തൊക്കെയാണെന്ന് ഭരണഘടന പറയുന്നുണ്ട്. മണി ബിൽ അല്ലെങ്കിൽ ബില്ലുകൾ തിരിച്ചയയ്ക്കാൻ ഗവർണ്ണർക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

അനുച്ഛേദം 200 അനുസരിച്ച് ഗവർണ്ണർക്ക് വിവേചനാധികാരമില്ല. ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നതിനേക്കാൾ ഉചിതം തിരിച്ചയയ്ക്കുന്നത്. രണ്ടാമതും പാസാക്കിയ ബില്ലുകളിൽ ഗവർണർമാർക്ക് മറ്റൊരു സാധ്യതയില്ല. അംഗീകാരം നൽകാൻ സാധിക്കില്ലെങ്കിൽ ബില്ലുകൾ ഗവർണർ മടക്കി അയക്കണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326868/supreme-court-stays-stay-on-bills-in-presidents-reference-new)