---
title: "തിരക്കേറിയ റോഡിൽ സ്നേഹപ്രകടനം, ഓടുന്ന കാറിന്റെ മുകളിൽ കയറി കാമുകിയെ ചുംബിച്ച് യുവാവ്; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്"
english_title: "A young man kisses his girlfriend on top of a moving car in a display of affection on a busy road Motor Vehicle Department files a case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326865/a-young-man-kisses-his-girlfriend-on-top-of-a-moving-car-in-a-display-of-affection-on-a-busy-road-motor-vehicle-department-files-a-case"
published_at: "2025-11-20T11:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691eac08c2485_mvd.jpg"
keywords: []
---

# തിരക്കേറിയ റോഡിൽ സ്നേഹപ്രകടനം, ഓടുന്ന കാറിന്റെ മുകളിൽ കയറി കാമുകിയെ ചുംബിച്ച് യുവാവ്; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** ) **ഡൽഹിയിലെ സാകേത് പ്രദേശത്തിന് സമീപം ഓടുന്ന കാറിന്റെ മുകളിൽ കയറി ചുംബനം ഉൾപ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകൾ ചെയ്ത് കമിതാക്കൾ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കേസെടുത്തു. ഓടുന്ന കാറിന്റെ വാതിലിൽ തൂങ്ങിക്കിടക്കുന്ന ഒരാൾ പിന്നീട് കാറിന്റെ മുകളിലേക്ക് കയറുന്നത് വീഡിയോയിൽ കാണാം.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** ) **ഡൽഹിയിലെ സാകേത് പ്രദേശത്തിന് സമീപം ഓടുന്ന കാറിന്റെ മുകളിൽ കയറി ചുംബനം ഉൾപ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകൾ ചെയ്ത് കമിതാക്കൾ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കേസെടുത്തു. ഓടുന്ന കാറിന്റെ വാതിലിൽ തൂങ്ങിക്കിടക്കുന്ന ഒരാൾ പിന്നീട് കാറിന്റെ മുകളിലേക്ക് കയറുന്നത് വീഡിയോയിൽ കാണാം.

തിരക്കേറിയ റോഡിലായിരുന്നു സ്നേഹപ്രകടനം. ഇവർ സഞ്ചരിച്ച കാറിന്റെ പിന്നിലുണ്ടായിരുന്ന വാഹനത്തിലുള്ളയാൾ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്.

ട്രാഫിക് സിഗ്നലിൽ വണ്ടിനിർത്തിയപ്പോൾ യുവാവ് വിൻഡോയിലൂടെ വളരെ സാഹസികമായി കാറിന്റെ മുകളിൽ കയറി ഇരിക്കുകയാണ്. ഇതിനിടെ ഒരു പെൺകുട്ടി വിൻഡോയിലൂടെ പുറത്തേക്ക് തലയിടുന്നു. തുടർന്ന് ഇരുവരും ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത് വീഡിയോ വളരെപ്പെട്ടെന്നുതന്നെ സമൂഹ മാധ്യമത്തിൽ വൈറലായി. പിന്നാലെ യുവാവിനും പെൺകുട്ടിക്കുമെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്.

വീഡിയോയിലുള്ള യുവാവിന് ഇരുപതോ ഇരുപത്തിയൊന്നോ വയസേയുള്ളൂ. അവനെന്തെങ്കിലും സംഭവിച്ചാൽ ആ കുടുംബം തകർന്നുപോകും. 30 വയസായിട്ടും ഞാൻ കൃത്യസമയത്ത് വീട്ടിലെത്തിയില്ലെങ്കിൽ വീട്ടുകാർ വിളിക്കും ഇത്തരം സാഹസികങ്ങൾ ചെയ്യുന്നതിന് മുമ്ബ് സ്വന്തം കുടുംബത്തെക്കുറിച്ച് ചിന്തിക്കണം.' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിലും പെട്ടു. യുവാവിനെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 'ജീവൻ വിലപ്പെട്ടതാണ്.

പ്രതിക്കെതിരെ സെക്ഷൻ 179 MVA 184 MVA എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം പ്രകടനം നടത്തുന്നവരുടെ ജീവൻ മാത്രമല്ല, മറ്റ് വാഹനമോടിക്കുന്നവരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന ഇത്തരം അപകടകരമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികാരികൾ പൊതുജനങ്ങളോട് നിരന്തരം അഭ്യർത്ഥിക്കുന്നു.

[**https://x.com/gharkekalesh/status/1990705160285532425?s=20**](https://x.com/gharkekalesh/status/1990705160285532425?s=20)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326865/a-young-man-kisses-his-girlfriend-on-top-of-a-moving-car-in-a-display-of-affection-on-a-busy-road-motor-vehicle-department-files-a-case)