---
title: "ചെങ്കോട്ട സ്ഫോടനം: പിടിയിലായവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു, ഭീകരർ ഇന്ത്യയിലുള്ളവരെ ബന്ധപ്പെട്ടതായി വിവരം"
english_title: "Red Fort blast: Accounts of those arrested frozen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326821/red-fort-blast-accounts-of-those-arrested-frozen"
published_at: "2025-11-20T07:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691e77d59c39e_BLAST.jpg"
keywords: []
---

# ചെങ്കോട്ട സ്ഫോടനം: പിടിയിലായവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു, ഭീകരർ ഇന്ത്യയിലുള്ളവരെ ബന്ധപ്പെട്ടതായി വിവരം

> **Lead Summary:** **ദില്ലി: ** ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു. വിദേശത്തുള്ള ഭീകരർ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് വിവരം.

## Article Content

**ദില്ലി: ** ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു. വിദേശത്തുള്ള ഭീകരർ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് വിവരം.

പാക് അധീന കാശ്മീർ, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഫോൺകോളുകൾ എത്തിയിരുന്നു. ഭീകരർ തുടങ്ങിയ ടെല​​ഗ്രാം ​​ഗ്രൂപ്പിൽ പിടിയിലായവരും അം​ഗങ്ങളാണ്.  അതേ സമയം, ചെങ്കോട്ട സ്ഫോടന കേസിൽ ഉമർ നബിയുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താൻ എൻഐഎ നീക്കം.

കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്. കൂടാതെ അൽഫലാ സർവകലാശാലയിലെ ഡോക്ടർമാർ അടക്കമുള്ള 200 ജീവനക്കാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ ആണെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. 

അതേസമയം അൽ ഫലാഹ് സർവകലാശാലയിലെ ജീവനക്കാരും വിദ്യാർത്ഥികളും അടക്കം പത്തുപേരെ കാണാനില്ലെന്ന് അന്വേഷണ ഏജൻസികൾ. മൂന്ന് കശ്മീർ സ്വദേശികളും കൂട്ടത്തിലുണ്ട്. ചെങ്കോട്ടയ്ക്കു മുന്നിലെ സ്ഫോടനത്തിന്റെ ആസൂത്രകരായ ഡോക്ടർമാർ ഈ സർവകലാശാലയുമായി ബന്ധമുള്ളവരായിരുന്നു.

കാണാതായവരുടെ ഫോണുകൾ ഓഫാണ്. ഇവർക്ക് ഭീകരബന്ധമുണ്ടോയെന്നു സംശയിക്കുന്നതായി അന്വേഷണ ഏജൻസികൾ പറഞ്ഞു. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണപരിധിയിലായ ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് സർവകലാശാലയുടെ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326821/red-fort-blast-accounts-of-those-arrested-frozen)