---
title: "വാഴത്തോപ്പ് സ്കൂൾ അപകടം: ഹെയ്സലിന്‍റെ സംസ്ക്കാരം ഇന്ന്, ഡ്രൈവറെ അറസ്റ്റ് ചെയ്തു"
english_title: "Vazhathope school accident: Driver arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326819/vazhathope-school-accident-driver-arrested-NEW-"
published_at: "2025-11-20T07:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691e745392d9d_DEAD.jpg"
keywords: []
---

# വാഴത്തോപ്പ് സ്കൂൾ അപകടം: ഹെയ്സലിന്‍റെ സംസ്ക്കാരം ഇന്ന്, ഡ്രൈവറെ അറസ്റ്റ് ചെയ്തു

> **Lead Summary:** **ഇടുക്കി: ** വാഴത്തോപ്പ് ഗിരിജ്യോതി സ്ക്കൂളിൽ പ്ലേ സ്ക്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച ഹെയ്സലിന്‍റെ സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് കത്തിഡ്രല്‍ പള്ളിയിൽ നടക്കും.

## Article Content

**ഇടുക്കി: ** വാഴത്തോപ്പ് ഗിരിജ്യോതി സ്ക്കൂളിൽ പ്ലേ സ്ക്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച ഹെയ്സലിന്‍റെ സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് കത്തിഡ്രല്‍ പള്ളിയിൽ നടക്കും.

സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

തടിയമ്പാട് പറപ്പള്ളില്‍ ബെൻ ജോണ്‍സന്‍റെ മകൾ നാലു വയസുകാരി ഹെയ്സല്‍ ബെൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസില്‍ ഇടുക്കി മെഡിക്കൾ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

അതേസമയം ക്ലാസ് മുറിയിലേക്ക് കുട്ടികൾ വഴി തെറ്റിച്ചോടിയതാണ് അപകടകാരണമെന്നും സ്കൂൾ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് രണ്ട് അദ്ധ്യാപകരും ആയമാരും ഉണ്ടായിരുന്നുവെന്നും അപകടത്തിന്റെ ഞെട്ടലിൽ നിന്നും ആരും മുക്തരായിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം ഹെയ്‌സലും ഇനയയും ബസിന്റെ പുറകിലൂടെ ക്ലാസിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയമെത്തിയ മ​റ്റൊരു ബസ് കുട്ടികളെ ഇടിക്കുകയായിരുന്നു. ബസ് ഹെയ്‌സലിന്റെ ശരീരത്തിൽ കൂടി കയറി ഇറങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326819/vazhathope-school-accident-driver-arrested-NEW-)