---
title: "വൃശ്ചിക മാസ സ്പെഷ്യൽ 'കപ്പ ചെറുപയർ പുഴുക്ക്' ഉണ്ടാക്കാം "
english_title: "Kappa chickpea PUZHUKK, RACIPE"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326808/kappa-chickpea-PUZHUKK-racipe-NEW-UPDATE"
published_at: "2025-11-19T22:36:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691df97f81de6_FD.jpg"
keywords: []
---

# വൃശ്ചിക മാസ സ്പെഷ്യൽ 'കപ്പ ചെറുപയർ പുഴുക്ക്' ഉണ്ടാക്കാം 

> **Lead Summary:** ** **കപ്പ ചെറുപയർ പുഴുക്ക് കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ് . വൃശ്ചിക മാസത്തിൽ കപ്പ ചെറുപയർ പുഴുക്കിന് ഡിമാൻഡ് കുറച്ച് കൂടുതലാണ് . എങ്ങനെയാണ് രുചികരമായി കപ്പ ചെറുപയർ പുഴുക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം .

## Article Content

** **കപ്പ ചെറുപയർ പുഴുക്ക് കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ് . വൃശ്ചിക മാസത്തിൽ കപ്പ ചെറുപയർ പുഴുക്കിന് ഡിമാൻഡ് കുറച്ച് കൂടുതലാണ് . എങ്ങനെയാണ് രുചികരമായി കപ്പ ചെറുപയർ പുഴുക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം .

***ചേരുവകൾ***

***കപ്പ ***

***ചെറുപയർ ***

***പച്ചക്കായ ***

***തേങ്ങ ***

***ചെറിയ ഉള്ളി ***

***പച്ചമുളക് ***

***ജീരകം ***

***മഞ്ഞൾപ്പൊടി***

***കടുക് ***

***വറ്റൽമുളക് ***

***വെളിച്ചെണ്ണ ***

***ഉപ്പ് ***

***വെള്ളം ***

***ഉണ്ടാക്കുന്നവിധം***

***ആദ്യം തന്നെ കപ്പ വൃത്തിയാക്കി കഷ്‌ണങ്ങളാക്കിയതിന് ശേഷം ആവശ്യത്തിന് വെള്ളമെടുത്ത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കപ്പ നന്നായി വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ പച്ചക്കായ, ചെറുപയർ, മഞ്ഞൾപ്പൊടി, ഉപ്പ് വെള്ളം എന്നിവ ചേർത്ത് വേവിക്കുക.***

***അതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക്, ചെറിയ ഉള്ളി, എന്നിവ കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി അരക്കുക. വേവിച്ച കപ്പയിൽ നിന്നും വെള്ളം ഒഴിവാക്കിയതിന് ശേഷം, അതിലേക്ക് വേവിച്ച് വെച്ച കപ്പയും പച്ചക്കായും ചേർത്ത് നന്നായി ഉടയ്ക്കുക***

***അരച്ച തേങ്ങ, കറിവേപ്പില എന്നിവ ചേർത്ത് അൽപ്പ നേരം കൂടി വേവിക്കുക. പിന്നീട് വെളിച്ചെണ്ണ ചൂടാക്കി, കടുക്, വറ്റൽ മുളക് എന്നിവ താളിച്ച് അത് പുഴുക്കിലേക്ക് ചേർത്ത് നന്നായി ഇളക്കുക***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326808/kappa-chickpea-PUZHUKK-racipe-NEW-UPDATE)