---
title: "മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി"
english_title: "Minister VNVasavan's brother's daughter is Congress candidate in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326799/minister-vnvasavans-brothers-daughter-is-congress-candidate-in-kottayam-NEW"
published_at: "2025-11-19T21:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691de9785893f_VNVASAVAN.jpg"
keywords: []
---

# മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

> **Lead Summary:** **പാമ്പാടി: **സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും . വി.എന്‍. വാസവന്റെ ജ്യേഷ്ഠന്‍ വി.എന്‍. സോമന്റെ മകളായ സ്മിത ഉല്ലാസാണ് പാമ്പാടിയില്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്.

## Article Content

**പാമ്പാടി: **സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും . വി.എന്‍. വാസവന്റെ ജ്യേഷ്ഠന്‍ വി.എന്‍. സോമന്റെ മകളായ സ്മിത ഉല്ലാസാണ് പാമ്പാടിയില്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്.

പാമ്പാടി പഞ്ചായത്ത് 17-ാം വാര്‍ഡിലാണ് സ്മിത മത്സരിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്മിത കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. പാമ്പാടി സര്‍വീസ് സഹകണബാങ്കിലേക്ക് കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ചിരുന്നു. പിതാവ് കോണ്‍ഗ്രസ് അനുഭാവിയിരുന്നെന്ന് സ്മിത പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326799/minister-vnvasavans-brothers-daughter-is-congress-candidate-in-kottayam-NEW)