ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഒന്നാമത് ഫിന്‍ലാന്‍ഡ്‌

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഒന്നാമത് ഫിന്‍ലാന്‍ഡ്‌
Mar 19, 2022 01:41 PM | By Vyshnavy Rajan

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. തുടര്‍ച്ചയായി അഞ്ചാം വട്ടവും ഫിന്‍ലാന്‍ഡാണ് ഒന്നാമത്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. ഐക്യരാഷ്ട്രസഭയുടെ (UN) സുസ്ഥിര വികസന നെറ്റ്വര്‍ക്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2012ലാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കണ്ടെത്തുന്ന സര്‍വേ തുടങ്ങിയത്. 150 രാജ്യങ്ങളില്‍ സര്‍വേ നടത്തി്. ജിഡിപി, ആളോഹരി വരുമാനം, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ പിന്തുണ, ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതി വിരുദ്ധത തുടങ്ങിയ മനിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്.

ഇന്ത്യയുള്‍പ്പെടെ 146 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണയും സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. ഫിന്‍ലന്‍ഡിന് പിന്നില്‍ ഡെന്മാര്‍ക്ക്, ഐസ് ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, സ്വീഡന്‍, നോര്‍വേ, ഇസ്രായേല്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനത്ത്.

പട്ടികയില്‍ 136ാം സ്ഥാനത്താണ് ഇന്ത്യ. അയല്‍ രാജ്യങ്ങളായ ചൈന (72), ബംഗ്ലാദേശ് (94) പാകിസ്താന്‍ (121), ശ്രീലങ്ക (127), മ്യാന്‍മര്‍ (126) എന്നിവര്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അമേരിക്ക 16ാമതും ബ്രിട്ടന്‍ 17ാമതുമാണ് പട്ടികയില്‍.

The list of the happiest countries in the world is out; First Finland‌

Next TV

Related Stories
യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

Dec 1, 2022 03:26 PM

യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ്...

Read More >>
സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

Dec 1, 2022 02:29 PM

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്...

Read More >>
ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കും

Dec 1, 2022 12:46 PM

ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കും

ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം...

Read More >>
കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

Nov 27, 2022 09:21 PM

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി...

Read More >>
50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

Nov 27, 2022 07:45 AM

50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്

50 കോടിക്ക് അടുത്ത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിയെന്നാണ് വിവരം....

Read More >>
ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

Nov 26, 2022 12:54 PM

ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഇന്ത്യൻ നഴ്സ്

ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യൻ നഴ്സിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പൊലീസ്....

Read More >>
Top Stories