---
title: "'പൊൻ മുട്ട' വില കുതിച്ചുയരുന്നു......! ഓംലെറ്റും ബുൾസ് ഐയും മറന്നേക്കൂ; തട്ടുകടകൾക്കും ഹോട്ടലുകൾക്കും തിരിച്ചടി"
english_title: "Egg prices soar  Forget omelettes and bull's eyes setback for fast food shops and hotels"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326756/egg-prices-soar-forget-omelettes-and-bulls-eyes-setback-for-fast-food-shops-and-hotels"
published_at: "2025-11-19T16:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691da30b6ba2d_egg_price.jpg"
keywords: []
---

# 'പൊൻ മുട്ട' വില കുതിച്ചുയരുന്നു......! ഓംലെറ്റും ബുൾസ് ഐയും മറന്നേക്കൂ; തട്ടുകടകൾക്കും ഹോട്ടലുകൾക്കും തിരിച്ചടി

> **Lead Summary:** **( **[www.truevisionnews.com]** ) **പൊൻ 'മുട്ട'യുടെ വില കുതിച്ചുയരുന്നു. കേരളത്തിൽ ആവശ്യമായ മുട്ടയുടെ സിംഹഭാഗവും വരുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. തമിഴ്‌നാട്ടിൽ വില കൂടിയതിന്റെ പ്രതിഫലനം കേരള വിപണിയിലും ദൃശ്യമാണ്. 7-8 രൂപയിലേക്ക് മുട്ടവില ഉയർന്നിട്ടുണ്ട്. മുട്ടവില കൂടുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെയും ചെറിയതോതിൽ ബാധിക്കന്നു. മുട്ടവില ഉയർന്നതോടെ ഹോട്ടലുകാരും തട്ടുകട ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്.

## Article Content

**( **[www.truevisionnews.com]** ) **പൊൻ 'മുട്ട'യുടെ വില കുതിച്ചുയരുന്നു. കേരളത്തിൽ ആവശ്യമായ മുട്ടയുടെ സിംഹഭാഗവും വരുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. തമിഴ്‌നാട്ടിൽ വില കൂടിയതിന്റെ പ്രതിഫലനം കേരള വിപണിയിലും ദൃശ്യമാണ്. 7-8 രൂപയിലേക്ക് മുട്ടവില ഉയർന്നിട്ടുണ്ട്. മുട്ടവില കൂടുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെയും ചെറിയതോതിൽ ബാധിക്കന്നു. മുട്ടവില ഉയർന്നതോടെ ഹോട്ടലുകാരും തട്ടുകട ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്.

മിക്ക തട്ടുകടകളുടെയും പ്രധാന വരുമാനം വൈകുന്നേരങ്ങളിൽ ഉള്ള ഓംലെറ്റും ബുൾസ് ഐയുമാണ്. പെട്ടെന്ന് വിലകൂട്ടിയാൽ ഉപയോക്താക്കൾ കുറയുമെന്നതിനാൽ വിലകൂട്ടാൻ പലരും മടിക്കുകയാണ്. ഹോട്ടലുകളിൽ മുട്ടറോസ്റ്റിന് രണ്ടു മുതൽ അഞ്ചു രൂപ വരെ വർധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

കുടുംബശ്രീ ഗ്രാമീണ മേഖലകളിൽ നാടൻ കോഴി ഫാമുകൾ വൻതോതിൽ ആരംഭിച്ചിരുന്നുവെങ്കിലം വിപണിയിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സർക്കാർ തലത്തിൽ സംവിധാനമില്ലാത്തതും മുട്ട കൂടുതലുണ്ടെങ്കിൽ പ്രാദേശിക വിപണികളിൽ വിറ്റുതീർക്കാനാവുന്നില്ലെന്നതും വലിയ പരാജയമാണ്. കൂടാതെ കോഴിത്തീറ്റവില കൂടിയതും കർഷകരെ പിന്നോട്ടടിക്കുന്നു.

ഡിമാൻഡ് വർധിച്ചതിനനുസരിച്ച് ഉത്പാദനം കൂടാത്തത് രാജ്യത്ത് മുട്ടവില ഉയരുന്നതിന് വഴിയൊരുക്കുന്നു. രാജ്യത്തെ മുട്ട ഉത്പാദനത്തിൽ മുൻനിരയിലുള്ള നാമക്കല്ലിൽ ചരിത്രത്തിലാദ്യമായി മുട്ടവില 6 രൂപ കടന്നു. ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ആവശ്യകത വർധിച്ചതും ആഭ്യന്തര ഉപഭോഗം ഉയർന്നതുമാണ് മുട്ടവിലയെ മുന്നോട്ടു നയിക്കുന്നത്.

നാമക്കല്ലിൽ പ്രതിദിനം 6.5-7 കോടി മുട്ടകൾ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 80 ലക്ഷം മുതൽ ഒരു കോടി വരെ കയറ്റുമതി ചെയ്യുകയാണ്. വില വർധിച്ചതോടെ കയറ്റുമതിയിൽ ചെറിയ കുറവുണ്ടാകുമെന്ന് ഉത്പാദകർ പറയുന്നു. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന തുർക്കിയിൽ നിന്നുള്ള മത്സരമാണ് ഇതിന് കാരണം.

നവംബർ മുതൽ ജനുവരി വരെയുള്ള സമയത്ത് സാധാരണയായി മുട്ട ഉത്പാദനം കുറവാണ്. ഇതിനൊപ്പം ഡിമാൻഡ് പതിവിലും ഉയർന്നു നിൽക്കുന്നതും വില ഉയരാൻ കാരണമായി.

**കയറ്റുമതി വർധിച്ചു**

ഇന്ത്യയിൽ നിന്നുള്ള മുട്ട കയറ്റുമതിയിൽ ആദ്യത്തെ ആറുമാസം വൻ കുതിപ്പാണുണ്ടായത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡിനൊപ്പം പുതിയ വിപണികൾ കണ്ടെത്താൻ സാധിച്ചതും മുട്ട കയറ്റുമതിക്ക് ഗുണം ചെയ്തു. 1,288.63 കോടി രൂപയുടെ കയറ്റുമതിയാണ് ജനുവരി-ജൂൺ കാലയളവിൽ നടന്നത്. മുൻ വർഷം സമാനപാദത്തിൽ ഇത് 595 കോടി രൂപയുടേതായിരുന്നു.

യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഡിമാൻഡ് ശക്തമായത് രാജ്യത്തെ കർഷകർക്ക് ഗുണം ചെയ്തു. ഇന്ത്യൻ മുട്ട ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഒമാൻ. ഈ വർഷം ആദ്യ പകുതിയിൽ മുട്ട വാങ്ങലിൽ യുഎഇ ഒമാനെ മറികടന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326756/egg-prices-soar-forget-omelettes-and-bulls-eyes-setback-for-fast-food-shops-and-hotels)