---
title: "തൃശ്ശൂരിൽ  സിപിഎം സ്ഥാനാർഥിയുടെ വീട് ആക്രമിച്ചു, അന്വേഷണം"
english_title: "CPM candidate's house attacked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326753/cpm-candidates-house-attacked"
published_at: "2025-11-19T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d9cb19e364_attack.jpg"
keywords: []
---

# തൃശ്ശൂരിൽ  സിപിഎം സ്ഥാനാർഥിയുടെ വീട് ആക്രമിച്ചു, അന്വേഷണം

> **Lead Summary:** **തൃശ്ശൂർ: **തൃശ്ശൂരിലെ സിപിഎം സ്ഥാനാർഥിയുടെ വീട് ആക്രമിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് 18-ാം വാർഡിലെ സിപിഎം സ്ഥാനാർഥി അഖിലാ പ്രസാദിന്റെ വീടിനുനേരേ തിങ്കളാഴ്ച രാത്രിയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്.

## Article Content

**തൃശ്ശൂർ: **തൃശ്ശൂരിലെ സിപിഎം സ്ഥാനാർഥിയുടെ വീട് ആക്രമിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് 18-ാം വാർഡിലെ സിപിഎം സ്ഥാനാർഥി അഖിലാ പ്രസാദിന്റെ വീടിനുനേരേ തിങ്കളാഴ്ച രാത്രിയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്.

വീട്ടിലെ ചെടിച്ചട്ടികൾ തകർത്തിട്ടുണ്ട്. ഇരുചക്രവാഹനം മറിച്ചിട്ട നിലയിലാണ്. കൈപ്പറമ്പ് ഏഴാംകല്ലിലാണ് അഖിലാ പ്രസാദിന്റെ വീട്. ചൊവ്വാഴ്ച രാവിലെ വാതിൽ തുറന്നപ്പോളാണ് ആക്രമണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വീട്ടിൽ അഖിലാ പ്രസാദും രണ്ടുമക്കളും മാത്രമാണ് താമസം.

ശനിയാഴ്ച രാത്രി അപരിചിതരായ രണ്ടുപേർ വീട്ടിൽ വന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി അഖില പറഞ്ഞു. തുടർന്ന് പേരാമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച വീടിനുനേരേ ആക്രമണമുണ്ടായത്.

പേരാമംഗലം പോലീസ് വീട്ടിലെത്തി പരിശോധന നടത്തി കേസെടുത്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326753/cpm-candidates-house-attacked)