---
title: "ഹാട്രിക് തികച്ച് ബ്രൂണോ ഫെർണാണ്ടസ്, നെവാസും; 2026 ലോകകപ്പ് യോഗ്യത നേടി പോർച്ചുഗൽ  "
english_title: "Portugal qualifies for the 2026 World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326749/portugal-qualifies-for-the-2026-world-cup"
published_at: "2025-11-19T15:52:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d9aaf4933c_sprts.jpg"
keywords: []
---

# ഹാട്രിക് തികച്ച് ബ്രൂണോ ഫെർണാണ്ടസ്, നെവാസും; 2026 ലോകകപ്പ് യോഗ്യത നേടി പോർച്ചുഗൽ  

> **Lead Summary:** ** **സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ തന്നെ ഗോൾ വർഷത്തോടെ 2026 ഫിഫ ലോകകപ്പിന് പോര്‍ച്ചുഗല്‍ യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ അര്‍മേനിയയെ തകര്‍ത്തെറിഞ്ഞാണ് പോര്‍ച്ചുഗല്‍ യോഗ്യത നേടിയത്. ഒന്നിനെതിരേ ഒന്‍പത് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ജയം.

## Article Content

** **സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ തന്നെ ഗോൾ വർഷത്തോടെ 2026 ഫിഫ ലോകകപ്പിന് പോര്‍ച്ചുഗല്‍ യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ അര്‍മേനിയയെ തകര്‍ത്തെറിഞ്ഞാണ് പോര്‍ച്ചുഗല്‍ യോഗ്യത നേടിയത്. ഒന്നിനെതിരേ ഒന്‍പത് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ജയം.

മത്സരം ആരംഭിച്ച് ഏഴാം മിനിറ്റില്‍ തന്നെ റെനാറ്റോ വെയ്ഗ പോര്‍ച്ചുഗലിനായി വലകുലുക്കി. എന്നാല്‍ 18-ാം മിനിറ്റില്‍ എഡ്വാര്‍ഡ് സ്‌പെര്‍ട്‌സ്യാന അർമേനിക്ക് വേണ്ടി ഗോൾ നേടി. സമനിലഗോള്‍ വീണതിന് പിന്നാലെ ഉണര്‍ന്നുകളിക്കുന്ന പോര്‍ച്ചുഗലിനെയാണ് മൈതാനത്ത് കണ്ടത്. പിന്നീട് അര്‍മേനിയന്‍ വലയില്‍ ഗോളുകളുടെ പ്രവാഹമായിരുന്നു.

28-ാം മിനിറ്റില്‍ പോർച്ചുഗീസ് സ്‌ട്രൈക്കര്‍ ഗോണ്‍സാലോ റാമോസ് ടീമിനെ മുന്നിലെത്തിച്ചു. 30,41 മിനിറ്റുകളില്‍ ജാവോ നെവസും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്രൂണോ ഫെര്‍ണാണ്ടസും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ 5-1 ന് ടീം മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും സമാനമായിരുന്നു കാഴ്ച. പോര്‍ച്ചുഗല്‍ നിരനിരയായി മുന്നേറ്റം അഴിച്ചുവിട്ടു. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അര്‍മേനിയന്‍ പ്രതിരോധത്തിന് സാധിച്ചില്ല. 51-ാം മിനിറ്റിലും പിന്നാലെ 72-ാം മിനിറ്റിലും ലക്ഷ്യം കണ്ട് ബ്രൂണോ ഹാട്രിക് തികച്ചു.

പിന്നീട് ജാവോ നെവസിന്റെ ഊഴമായിരുന്നു. 81-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട് നെവസും ഹാട്രിക് നേടി. ഇഞ്ചുറി ടൈമില്‍ ഫ്രാന്‍സിസ്‌കോ കൊണ്‍സെയ്‌കോ ടീമിന്റെ ഒന്‍പതാം ഗോളും നേടിയതോടെ ആധികാരിക ജയവുമായി പോര്‍ച്ചുഗല്‍ 2026 ലോകകപ്പ് യോഗ്യത നേടി. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെയാണ് ക്രിസ്റ്റ്യാനോ മത്സരത്തില്‍ കളിക്കാതിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326749/portugal-qualifies-for-the-2026-world-cup)