---
title: "കനത്ത മഴ വരുന്നു ...: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്"
english_title: "Rain warning in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326738/rain-warning-in-kerala-new"
published_at: "2025-11-19T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d922533dda_rain.jpg"
keywords: []
---

# കനത്ത മഴ വരുന്നു ...: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

> **Lead Summary:** ** **സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി.

## Article Content

** **സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി.

വരുന്ന 22-ാം തിയതി ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപംകൊള്ളാനും ഇത് 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇടിമിന്നലൽ ജാഗ്രത****

*മരത്തിന്റെ കീഴിൽ നിൽക്കരുത്.*

*തുറസായ ഇടങ്ങളിൽ, വയലുകളിൽ, കളിസ്ഥലങ്ങളിൽ, കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ നിൽക്കരുത്.*

*ലോഹ വസ്തുക്കൾ (സൈക്കിൾ, ബൈക്ക്, കുട, വേലി മുതലായவை) സ്പർശിക്കരുത്.*

*നീന്തൽ, നദി/കരി/കടൽ തീരം മുതലായവിൽ നിൽക്കരുത്.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326738/rain-warning-in-kerala-new)