---
title: "ഇങ്ങനെ പറ്റിച്ച് ജീവിക്കണോ....? വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി പിടിയിൽ"
english_title: "Fake online share trading, lakhs embezzled, lakhs embezzled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326725/fake-online-share-trading-lakhs-embezzled-lakhs-embezzled"
published_at: "2025-11-19T14:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d8a45ef010_trading.jpg"
keywords: []
---

# ഇങ്ങനെ പറ്റിച്ച് ജീവിക്കണോ....? വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി പിടിയിൽ

> **Lead Summary:** **തൃശൂര്‍: **വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാൾ അറസ്റ്റിൽ. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശിയായ നവീൻ കുമാർ (ഷോലിംഗ നെല്ലൂർ) ആണ് തൃശൂർ റൂറൽ സൈബർ പോലീസിന്റെ പിടിയിലായത്.

## Article Content

**തൃശൂര്‍: **വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാൾ അറസ്റ്റിൽ. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശിയായ നവീൻ കുമാർ (ഷോലിംഗ നെല്ലൂർ) ആണ് തൃശൂർ റൂറൽ സൈബർ പോലീസിന്റെ പിടിയിലായത്.

കടുപ്പശ്ശേരി പേങ്ങിപറമ്പില്‍ വീട്ടില്‍ അലക്‌സ് പി.കെയിൽ നിന്ന് ഷെയര്‍ ട്രേഡിഗ് നടത്തുന്നതിനായി 49,64,430 രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് നവീന്‍ കുമാറിനെ അറസ്റ്റുചെയ്തത്.

നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പ് നടത്തിയ പണത്തില്‍ ഉള്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായും കണ്ടെത്തി. നവീന്‍ കുമാറിനെതിരെ ഇയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറ് പരാതികളുണ്ട്.

തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്. ഐ മാരായ അശോകന്‍ ടി.എന്‍, ഗ്ലാഡിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326725/fake-online-share-trading-lakhs-embezzled-lakhs-embezzled)