---
title: "'താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ? സെലിബ്രിറ്റിക്ക് പ്രത്യേകതയില്ല, വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല'- ഹര്‍ജി തള്ളി ഹൈക്കോടതി"
english_title: "'VMVinu's name was not in the voter list, High Court rejects petition"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326723/vmvinus-name-was-not-in-the-voter-list-high-court-rejects-petition-new"
published_at: "2025-11-19T14:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d8ab9598d5_vinu.jpg"
keywords: []
---

# 'താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ? സെലിബ്രിറ്റിക്ക് പ്രത്യേകതയില്ല, വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല'- ഹര്‍ജി തള്ളി ഹൈക്കോടതി

> **Lead Summary:** **കൊച്ചി: **കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.

## Article Content

**കൊച്ചി: **കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി.

വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല.

സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വിഎം വിനുവിനോട് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326723/vmvinus-name-was-not-in-the-voter-list-high-court-rejects-petition-new)