---
title: "കണ്ണൂർ പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാല കവരാൻ ശ്രമം; അന്വേഷണം"
english_title: "Robbery attempt in Kannur Attempt to steal necklace by spraying spray on pedestrian's face"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326722/robbery-attempt-in-kannur-attempt-to-steal-necklace-by-spraying-spray-on-pedestrians-face"
published_at: "2025-11-19T14:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d8890e1e1c_spray.jpg"
keywords: []
---

# കണ്ണൂർ പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാല കവരാൻ ശ്രമം; അന്വേഷണം

> **Lead Summary:** **കണ്ണൂർ : **പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാല കവരാൻ ശ്രമം . കൂത്തുപറമ്പിലെ ആശുപത്രിയിൽ നഴ്സായ പൊയിലൂർ സ്വദേശിനി ഷിജിനക്ക് നേരെയാണ് മോഷണസംഘം സ്പ്രേ അടിച്ചത് . ഇന്നലെ വൈകിറ്റോടെയിരുന്നു സംഭവം.

## Article Content

**കണ്ണൂർ : **പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാല കവരാൻ ശ്രമം . കൂത്തുപറമ്പിലെ ആശുപത്രിയിൽ നഴ്സായ പൊയിലൂർ സ്വദേശിനി ഷിജിനക്ക് നേരെയാണ് മോഷണസംഘം സ്പ്രേ അടിച്ചത് . ഇന്നലെ വൈകിറ്റോടെയിരുന്നു സംഭവം.

പാനൂർ കൂത്തുപറമ്പ് റോഡിൽ ബസ്സിറങ്ങി നടന്നു പോകുന്നതിനിടെയിലായിരുന്നു ബൈക്കിലെത്തിയ രണ്ട് അംഗ സംഘം മോഷണത്തിനായി യുവതിയെ പിന്തുടർന്നെത്തിയത്.

യുവതിയുടെ അടുത്തിയതോടെ മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു. പിന്നാലെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട സംഘം രക്ഷപ്പെടുകയായിരുന്നു.

ഷിജിനയുടെ പരാതിയിൽ പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326722/robbery-attempt-in-kannur-attempt-to-steal-necklace-by-spraying-spray-on-pedestrians-face)