---
title: "'ആനന്ദിന്  വാർഡിൽ മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു, ബിസിസസ് നോക്കിനടത്താനാണ് കുടുംബം ആവശ്യപ്പെട്ടത്' - കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു "
english_title: "AnandThampi's suicide, statements of family members taken"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326646/anandthampis-suicide-statements-of-family-members-taken-new"
published_at: "2025-11-19T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d4e6fd231d_anandh.jpg"
keywords: []
---

# 'ആനന്ദിന്  വാർഡിൽ മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു, ബിസിസസ് നോക്കിനടത്താനാണ് കുടുംബം ആവശ്യപ്പെട്ടത്' - കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു 

> **Lead Summary:** **തിരുവനന്തപുരം: ** ബിജെപി പ്രവർത്തകൻ ആനന്ദ് തമ്പിയുടെ മരണത്തിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി . അച്ഛൻ, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയാണ് പൊലീസ് എടുത്തത് .

## Article Content

**തിരുവനന്തപുരം: ** ബിജെപി പ്രവർത്തകൻ ആനന്ദ് തമ്പിയുടെ മരണത്തിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി . അച്ഛൻ, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയാണ് പൊലീസ് എടുത്തത് .

ആനന്ദിന് തൃക്കണ്ണാപുരം വാർഡിൽ മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാൽ മത്സരിക്കുന്നതിൽ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല.

ബിസിസസ് നോക്കിനടത്താനാണ് കുടുംബം ആവശ്യപ്പെട്ടത്. മത്സരിക്കാനുള്ള താൽപര്യം പാർട്ടി നേതാക്കളോട് പറഞ്ഞതായി അറിയില്ലെന്നാണ് സുഹൃത്തിൻ്റെ മൊഴി. കമ്മിറ്റിയിൽ പങ്കെടുത്തപ്പോഴും ഇക്കാര്യം ആനന്ദ് പറഞ്ഞിരുന്നില്ലെന്നും മൊഴിയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഭാര്യയുടെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു .

ആർഎസ്എസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ. മനസ്സും ശരീരവും പണവും സമയവും സംഘടനയ്ക്ക് നൽകിയിട്ടും ഒഴിവാക്കി. ഇത്ര മാത്രം അപമാനിച്ചിട്ടും വെറുതേ ഇരിക്കാൻ മനസ്സിന് കഴിയുന്നില്ല. സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് പുറത്തു വന്നത്.

ആര്‍എസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തെന്നും ശരീരവും മനസും സമയവും പണവും സംഘടനയ്ക്ക് നല്‍കിയെന്നും സംഭാഷണത്തില്‍ പറയുന്നു. എന്നിട്ടാണ് ഈ പരിപാടി കാണിക്കുന്നത്. ഇത്രമാത്രം തന്നെ അപമാനിച്ചു. എത്ര കൊമ്പന്മാരായാലും പോരാടും. മത്സരിക്കാൻ രണ്ടും കൽപ്പിച്ചാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

അതുകൊണ്ടാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. എന്ത് പ്രതിസന്ധി നേരിട്ടാലും മുന്നോട്ട് പോകും. സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ ആണ് നിന്നത്.എന്നിട്ടും എന്നെ അവഗണിച്ചു ശബ്ദസന്ദേശത്തിൽ ആനന്ദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326646/anandthampis-suicide-statements-of-family-members-taken-new)