---
title: "'ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു';  കളക്ടർ പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്"
english_title: "Alappuzha Collector's advertising message on WhatsApp group"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326640/alappuzha-collectors-advertising-message-on-whatsapp-group"
published_at: "2025-11-19T10:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d4c14bc02f_whatsup.jpg"
keywords: []
---

# 'ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു';  കളക്ടർ പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്

> **Lead Summary:** **ആലപ്പുഴ: **ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദ്ദം. വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്.

## Article Content

**ആലപ്പുഴ: **ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദ്ദം. വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്.

ബിഎൽഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ കളക്ടറുടെ വിമർശനം. ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നാണ് കളക്ടറുടെ ഭീഷണി.

അതേ സമയം സമ്മർദ്ദത്തിലാക്കരുതെന്ന് വാട്സപ്പ് ഗ്രൂപ്പിൽ ബിഎൽഓമാർ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഫീൽഡിൽ നേരിടുന്ന വെല്ലുവിളികൾ വിവരിച്ചാണ് ബിഎൽഒമാർ സന്ദേശമയക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326640/alappuzha-collectors-advertising-message-on-whatsapp-group)