---
title: "ഗുരുവിന്റെ വിദ്യയൊക്കെ പാളി...! കോഴിക്കോട് മണിയൂരിൽ കലോത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; റിട്ട. അധ്യാപകന്‍ അറസ്റ്റില്‍"
english_title: "maniyur Retired teacher arrested for raping girl during Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326626/maniyur-retired-teacher-arrested-for-raping-girl-during-kalolsavam"
published_at: "2025-11-19T08:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d332bbd71f_maniyur.jpg"
keywords: []
---

# ഗുരുവിന്റെ വിദ്യയൊക്കെ പാളി...! കോഴിക്കോട് മണിയൂരിൽ കലോത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; റിട്ട. അധ്യാപകന്‍ അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് മണിയൂരിൽ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിട്ട. അധ്യാപകന്‍ അറസ്റ്റില്‍. മണിയൂര്‍ എളമ്പിലാട് മീത്തലെ പൊയില്‍ എം.പി. വിജയനെയാണ് വടകര ഡിവൈഎസ്പി എ. ഉമേഷ് അറസ്റ്റുചെയ്തത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് മണിയൂരിൽ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിട്ട. അധ്യാപകന്‍ അറസ്റ്റില്‍. മണിയൂര്‍ എളമ്പിലാട് മീത്തലെ പൊയില്‍ എം.പി. വിജയനെയാണ് വടകര ഡിവൈഎസ്പി എ. ഉമേഷ് അറസ്റ്റുചെയ്തത്.

മണിയൂര്‍ പഞ്ചായത്ത് കേരളോത്സവത്തിനിടയില്‍ ഒക്ടോബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ പിടികൂടാത്തതിനെച്ചൊല്ലി ഏറെ രാഷ്ട്രീയവിവാദങ്ങള്‍ ഉടലെടുത്തിരുന്നു.

മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്കും പയ്യോളി പോലീസ് സ്റ്റേഷനിലേക്കും ഭരണ-പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. നേരത്തേ കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326626/maniyur-retired-teacher-arrested-for-raping-girl-during-kalolsavam)