---
title: "രഞ്ജി ട്രോഫി; മധ്യപ്രദേശിനെതിരെ കേരളം കൂറ്റൻ ലീഡിലേക്ക് "
english_title: "Ranji Trophy, Kerala takes a huge lead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326609/ranji-trophy-kerala-takes-a-huge-lead"
published_at: "2025-11-18T22:39:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ca85ad689b_SPOTS.jpg"
keywords: []
---

# രഞ്ജി ട്രോഫി; മധ്യപ്രദേശിനെതിരെ കേരളം കൂറ്റൻ ലീഡിലേക്ക് 

> **Lead Summary:** ** ര**ഞ്ജി ട്രോഫിയില്‍ മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിലായ കേരളം മധ്യപ്രദേശിനെതിരേ കൂറ്റൻ ലീഡിലേക്ക്. രണ്ടാമിന്നിങ്സ് ബാറ്റിങ് തുടരുന്ന കേരളത്തിന് നിലവിൽ 315 റൺസിന്റെ ലീഡുണ്ട്. സച്ചിൻ ബേബിയും ബാബ അപരാജിത്തുമാണ് നിലവിൽ ക്രീസിൽ. ഒന്നാമിന്നിങ്സിൽ 89 റൺസിന്റെ ലീഡാണ് കേരളത്തിനുള്ളത്.

## Article Content

** ര**ഞ്ജി ട്രോഫിയില്‍ മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിലായ കേരളം മധ്യപ്രദേശിനെതിരേ കൂറ്റൻ ലീഡിലേക്ക്. രണ്ടാമിന്നിങ്സ് ബാറ്റിങ് തുടരുന്ന കേരളത്തിന് നിലവിൽ 315 റൺസിന്റെ ലീഡുണ്ട്. സച്ചിൻ ബേബിയും ബാബ അപരാജിത്തുമാണ് നിലവിൽ ക്രീസിൽ. ഒന്നാമിന്നിങ്സിൽ 89 റൺസിന്റെ ലീഡാണ് കേരളത്തിനുള്ളത്.

രണ്ടാമിന്നിങ്‌സില്‍ സച്ചിന്‍ ബേബി, ബാബ അപരാജിത് എന്നിവരുടെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 82-3 എന്ന നിലയില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ടീമിനെ ഇരുന്നൂറ് കടത്തി. സച്ചിനും അപരാജിത്തും അര്‍ധസെഞ്ചുറിയോടെ ക്രീസിലുണ്ട്. രോഹന്‍ കുന്നുമ്മല്‍(7), അഭിഷേക് ജെ നായര്‍(30), മുഹമ്മദ് അസറുദ്ദീന്‍(2) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

ആറുവിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച മധ്യപ്രദേശിന് 37 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. നാലുവിക്കറ്റ് കൂടി വീഴ്ത്തി കേരളം മധ്യപ്രദേശിനെ 192 റൺസിന് ഓൾഔട്ടാക്കി. 67 റൺസെടുത്ത സാരന്‍ഷ് ജെയിനാണ് ടീമിന്റെ ടോപ് സ്കോറർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326609/ranji-trophy-kerala-takes-a-huge-lead)