---
title: "  ജോലിസമ്മര്‍ദം താങ്ങാനാവുന്നില്ല..; വെഞ്ഞാറമൂട്ടില്‍ എസ്ഐആർ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു"
english_title: "Work pressure, BLO collapses while working at Venjaramootty SIR"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326601/work-pressure-blo-collapses-while-working-at-venjaramootty-sir"
published_at: "2025-11-18T21:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c95b7d4135_blo.jpg"
keywords: []
---

#   ജോലിസമ്മര്‍ദം താങ്ങാനാവുന്നില്ല..; വെഞ്ഞാറമൂട്ടില്‍ എസ്ഐആർ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

> **Lead Summary:** **തിരുവനന്തപുരം : **എസ്‌ഐആര്‍ ജോലിസമ്മര്‍ദം കണ്ണൂരില്‍ ഒരു ബിഎല്‍ഒയുടെ ജീവനെടുത്തതിനു പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കല്ലറ ശിവകൃപയില്‍ ആര്‍.അനില്‍ ആണ് കുഴഞ്ഞുവീണത്.

## Article Content

**തിരുവനന്തപുരം : **എസ്‌ഐആര്‍ ജോലിസമ്മര്‍ദം കണ്ണൂരില്‍ ഒരു ബിഎല്‍ഒയുടെ ജീവനെടുത്തതിനു പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കല്ലറ ശിവകൃപയില്‍ ആര്‍.അനില്‍ ആണ് കുഴഞ്ഞുവീണത്.

വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎല്‍ഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബിഎല്‍ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326601/work-pressure-blo-collapses-while-working-at-venjaramootty-sir)