---
title: "വിഷപ്പുക ജീവനെടുത്തു....! തണുപ്പ് മാറ്റാൻ മുറിയിൽ മരക്കരി കത്തിച്ചു; പുക ശ്വസിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം "
english_title: "Three youths die tragically from smoke inhalation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326600/three-youths-die-tragically-from-smoke-inhalation"
published_at: "2025-11-18T21:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c94863ed9d_death.jpg"
keywords: []
---

# വിഷപ്പുക ജീവനെടുത്തു....! തണുപ്പ് മാറ്റാൻ മുറിയിൽ മരക്കരി കത്തിച്ചു; പുക ശ്വസിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം 

> **Lead Summary:** **കർണാടക: **കർണാടകയിലെ ബെലഗാവിയിൽ വിഷപ്പുകയേറ്റ് മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ , മൊഹീൻ , സർഫറാസ് എന്നിവരാണ് മരിച്ചത്.

## Article Content

**കർണാടക: **കർണാടകയിലെ ബെലഗാവിയിൽ വിഷപ്പുകയേറ്റ് മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ , മൊഹീൻ , സർഫറാസ് എന്നിവരാണ് മരിച്ചത്.

തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചിരുന്നു. ഇതിൽ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസ് (19)നെ​ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326600/three-youths-die-tragically-from-smoke-inhalation)