---
title: "രുചികൊണ്ടും മണം കൊണ്ടും കൊതിപ്പിക്കും ഈ ചട്നി, പുതിന ചട്ണി ഒന്ന് തയ്യാറാക്കിയാലോ...?"
english_title: " tasty aromatic mint chutney recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326594/tasty-aromatic-mint-chutney-recipe"
published_at: "2025-11-18T18:10:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c6c2da9746_chatni.jpg"
keywords: []
---

# രുചികൊണ്ടും മണം കൊണ്ടും കൊതിപ്പിക്കും ഈ ചട്നി, പുതിന ചട്ണി ഒന്ന് തയ്യാറാക്കിയാലോ...?

> **Lead Summary:** **( **[www.truevisionnews.com]** ) ** മസാല ദോശ, ഇഡ്ഡലി, സമോസ, കട്ലറ്റ് എന്നിവയോടൊപ്പം വിളമ്പാൻ കഴിയുന്ന രുചികരവും സുഗന്ധപൂരിതവുമായ കറി, പുതിന ചട്ണി ഒന്ന് തയ്യാറാക്കിയാലോ. രുചി വർധിപ്പിക്കാൻ സഹായിക്കുന്ന ഈ പച്ച ചട്നിയുടെ മണം ആരെയും കൊതിപ്പിക്കും.

## Article Content

**( **[www.truevisionnews.com]** ) ** മസാല ദോശ, ഇഡ്ഡലി, സമോസ, കട്ലറ്റ് എന്നിവയോടൊപ്പം വിളമ്പാൻ കഴിയുന്ന രുചികരവും സുഗന്ധപൂരിതവുമായ കറി, പുതിന ചട്ണി ഒന്ന് തയ്യാറാക്കിയാലോ. രുചി വർധിപ്പിക്കാൻ സഹായിക്കുന്ന ഈ പച്ച ചട്നിയുടെ മണം ആരെയും കൊതിപ്പിക്കും.

പുതിനയിലയുടെ തനതായ സുഗന്ധവും, ആവശ്യത്തിന് എരിവും, നേരിയ പുളിയും ചേരുമ്പോൾ ഈ ചട്ണി നമ്മുടെ രുചി മുകുളങ്ങളെ ഉണർത്തുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ, വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ചമ്മന്തിയാണിത്. അത്താഴത്തിലേക്ക് ഇന്ന് ഇത് പരീക്ഷിക്കാം....

**ചേരുവകൾ**

*പുതിനയില*

*മല്ലിയില*

*തേങ്ങ*

*പച്ചമുളക്*

*ഇഞ്ചി*

*നിലക്കടല*

*നാരങ്ങാനീര്*

*ഉപ്പ്*

*എണ്ണ*

*കടുക് *

*ഉഴുന്ന് പരിപ്പ്*

*കറിവേപ്പില*

*വറ്റൽമുളക്*

**തയ്യാറാക്കുന്ന വിധം**

പുതിന, മല്ലിയില എന്നിവ ചെറുചൂടുള്ള വെള്ളത്തിഷ വൃത്തിയായി കഴുകിയെടുക്കാം. അതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി തൊലി കളഞ്ഞത് തേങ്ങ ചിരകിയത്, നിലക്കടല, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. അധികം വെള്ളം ഒഴിക്കാതെ കട്ടിയായി വേണം ചമ്മന്തി അരച്ചെടുക്കാൻ.

അരച്ചെടുത്ത ചമ്മന്തി മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി മുകളിൽ കുറച്ച് നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കാം. അതിലേയ്ക്ക് പരിപ്പു ചേർത്തു വറുക്കാം. പരിപ്പിൻ്റെ നിറം മാറി വരുമ്പോൾ വറ്റൽമുളകും, കറിവേപ്പിലയും ചേർത്തു വറുക്കാം. ഇത് ചമ്മന്തിയിലേയ്ക്ക് ഒഴിക്കാം. ഇനി ചൂടോടെ ദോശയോടൊപ്പം കഴിച്ചു നോക്കൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326594/tasty-aromatic-mint-chutney-recipe)