---
title: "തിരുവനന്തപുരത്ത് നിർത്തിയിട്ട ട്രെയിനിൽ വച്ച് 19കാരനെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; യുവാവിൻ്റെ തലയ്ക്ക് ഗുരുതര പരിക്ക്"
english_title: "A 19 year old boy was brutally beaten up by his classmates on a stopped train in Thiruvananthapuram the young man suffered serious head injuries."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326588/a-19-year-old-boy-was-brutally-beaten-up-by-his-classmates-on-a-stopped-train-in-thiruvananthapuram-the-young-man-suffered-serious-head-injuries"
published_at: "2025-11-18T17:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c62801030d_beaten.jpg"
keywords: []
---

# തിരുവനന്തപുരത്ത് നിർത്തിയിട്ട ട്രെയിനിൽ വച്ച് 19കാരനെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; യുവാവിൻ്റെ തലയ്ക്ക് ഗുരുതര പരിക്ക്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ വച്ച് വിദ്യാർഥിക്ക് മർദ്ദനം. വർക്കലയിലെ സ്വകാര്യ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി മുഹമ്മദ് അൽ അമീനിനെയാണ് സഹപാഠിയും സീനിയർ വിദ്യാർഥിയും ചേർന്ന് മർദ്ദിച്ചത്. യാതൊരു പ്രകോപനമില്ലാതെയായിരുന്നു മർദ്ദനമെന്ന് സുഹൃത്ത് ഷഹർബാൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ വച്ച് വിദ്യാർഥിക്ക് മർദ്ദനം. വർക്കലയിലെ സ്വകാര്യ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി മുഹമ്മദ് അൽ അമീനിനെയാണ് സഹപാഠിയും സീനിയർ വിദ്യാർഥിയും ചേർന്ന് മർദ്ദിച്ചത്. യാതൊരു പ്രകോപനമില്ലാതെയായിരുന്നു മർദ്ദനമെന്ന് സുഹൃത്ത് ഷഹർബാൻ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെൻ്റിൽ വച്ചാണ് യുവാവിന് മർദ്ദനമേറ്റത്. ആദിത്യൻ,സെയ്ദലി എന്നീ വിദ്യാർഥികളാണ് മർദ്ദിച്ചതെന്നാണ് വിവരം. തലയ്ക്ക് പരിക്കേറ്റ അൽ അമീനിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326588/a-19-year-old-boy-was-brutally-beaten-up-by-his-classmates-on-a-stopped-train-in-thiruvananthapuram-the-young-man-suffered-serious-head-injuries)