---
title: "പ്രണയം ശരീരത്തോടോ.....? സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കൊച്ചിയിൽ നാവികൻ അറസ്റ്റിൽ"
english_title: "POCSO case, sexual assault, sailor arrested in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326568/pocso-case-sexual-assault-sailor-arrested-in-kochi"
published_at: "2025-11-18T15:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c48374155f_rape.jpg"
keywords: []
---

# പ്രണയം ശരീരത്തോടോ.....? സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കൊച്ചിയിൽ നാവികൻ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി : ** പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികൻ അറസ്റ്റിൽ. കൊച്ചി നേവൽ ബേസിൽ നാവികനായ ഹരിയാന റോഹ്തക് സ്വദേശി അമിത് ആണ് അറസ്റ്റിലായത്.

## Article Content

**കൊച്ചി : ** പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികൻ അറസ്റ്റിൽ. കൊച്ചി നേവൽ ബേസിൽ നാവികനായ ഹരിയാന റോഹ്തക് സ്വദേശി അമിത് ആണ് അറസ്റ്റിലായത്.

കൊച്ചി ഹാർബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും നാവികസേന പ്രസ്താവനയിൽ അറിയിച്ചു.

താൻ താമസിക്കുന്ന മുണ്ടംവേലിയിലെ വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് അമിത്തിനെതിരെയുള്ള കേസ്. കൊച്ചിയില്‍ ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പെൺകുട്ടി.

പതിനഞ്ചുകാരിയെ അമിത് പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എങ്ങനെയാണ് പെൺകുട്ടിയുമായി നാവികൻ സൗഹൃദത്തിലായത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ അമിതിനെ റിമാൻഡ് ചെയ്യും.

നാവികൻ അറസ്റ്റിലായ കാര്യം വെളിപ്പെടുത്തിക്കൊണ്ടാണ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് നാവികസേന അറിയിച്ചിട്ടുള്ളത്. യൂണിറ്റിൽ അച്ചടക്കവും നിയമങ്ങളും പാലിക്കുന്നതിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ എല്ലാ ഗൗരവത്തോടെയും വിഷയം പരിശോധിക്കുമെന്നും നാവികസേന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326568/pocso-case-sexual-assault-sailor-arrested-in-kochi)