---
title: "ക്രൂരത സിസിടിവി കണ്ടു.....! മദ്രസയിൽ വിദ്യാർത്ഥിയെ നിലത്തിട്ട് പൊതിരെ തല്ലി; ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് അധ്യാപകൻ, പിന്നാലെ സസ്‌പെൻഷൻ"
english_title: "Tamil Nadu Madrasa teacher brutally beats up students followed by suspension"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326532/tamil-nadu-madrasa-teacher-brutally-beats-up-students-followed-by-suspension"
published_at: "2025-11-18T14:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c3094a7bfd_suspended.jpg"
keywords: []
---

# ക്രൂരത സിസിടിവി കണ്ടു.....! മദ്രസയിൽ വിദ്യാർത്ഥിയെ നിലത്തിട്ട് പൊതിരെ തല്ലി; ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് അധ്യാപകൻ, പിന്നാലെ സസ്‌പെൻഷൻ

> **Lead Summary:** **ചെന്നൈ: ( **[www.truevisionnews.com]** ) **മദ്രസയിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. തമിഴ്നാട് വെല്ലൂർ വാണിയംമ്പാടിയിലെ മദ്രസയിലാണ് സംഭവം. മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വാണിയംമ്പാടിയിലെ ബഷീറാബാദ് മസ്കിദിൽ പ്രവർത്തിക്കുന്ന മദ്രസയിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്.

## Article Content

**ചെന്നൈ: ( **[www.truevisionnews.com]** ) **മദ്രസയിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. തമിഴ്നാട് വെല്ലൂർ വാണിയംമ്പാടിയിലെ മദ്രസയിലാണ് സംഭവം. മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വാണിയംമ്പാടിയിലെ ബഷീറാബാദ് മസ്കിദിൽ പ്രവർത്തിക്കുന്ന മദ്രസയിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്.

അറുപതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നാല് അധ്യാപകരാണ് ഇവിടെയുള്ളത്. മദ്രസയിലെ അധ്യാപകനായ ഷുഹൈബ് ആണ് കുട്ടികളെ അതിക്രൂരമായി ഉപദ്രവിച്ചത്. വാണിയംമ്പാടിയിലെ ഷാഹിറബാദ് സ്വദേശിയാണ് ഇയാൾ.

ക്ലാസ് മുറിക്കുള്ളിൽ നടന്ന മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദ്ദിച്ച് അവശനാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ വലിച്ച് ഭിത്തിയിലേക്ക് എറിയുകയും ചെയ്തു. മറ്റൊരു അധ്യപകൻ ഇതെല്ലാം നോക്കിയിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം വിവാദമായതിന് പിന്നാലെ മദ്രസ അധികൃതർ അധ്യാപകനെ സസ്പെൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326532/tamil-nadu-madrasa-teacher-brutally-beats-up-students-followed-by-suspension)