---
title: "'വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഐഎം എതിര്‍ക്കും' - എം മെഹബൂബ്"
english_title: "Assembly elections, CPI(M) will oppose if VM Vinu is allowed to vote illegally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326530/assembly-elections-cpim-will-oppose-if-vm-vinu-is-allowed-to-vote-illegally-new"
published_at: "2025-11-18T13:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c2e934ce60_vinu.jpg"
keywords: []
---

# 'വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഐഎം എതിര്‍ക്കും' - എം മെഹബൂബ്

> **Lead Summary:** **കോഴിക്കോട്: ** നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വെവ്വേറെ വോട്ടര്‍ പട്ടിക ആണെന്ന കാര്യം അറിയാത്ത ആളാണോ വി എം വിനുവെന്ന് ചോദിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്.

## Article Content

**കോഴിക്കോട്: ** നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വെവ്വേറെ വോട്ടര്‍ പട്ടിക ആണെന്ന കാര്യം അറിയാത്ത ആളാണോ വി എം വിനുവെന്ന് ചോദിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്.

വോട്ടില്ലാത്ത ആളെ വെച്ചാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഐഎം എതിര്‍ക്കും. വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടില്ല. 2020-ലെ പട്ടികയില്‍ വിനുവിന്റെ പേരില്ല. വോട്ട് ചെയ്‌തെങ്കില്‍ അത് കള്ള വോട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കോര്‍പ്പറഷേനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ വോട്ട് വെട്ടിയെന്ന കോണ്‍ഗ്രസ് വാദം പൊളിയുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2020ലെ വോട്ടെടുപ്പില്‍ വി എം വിനുവിന് വോട്ട് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വിനുവിന്റെ ഭാര്യ, മകന്‍, മകള്‍ എന്നിവരും 2020ല്‍ വോട്ട് ചെയ്തില്ല. എന്നാല്‍ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വി എം വിനുവും ഭാര്യയും വോട്ട് ചെയ്തിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326530/assembly-elections-cpim-will-oppose-if-vm-vinu-is-allowed-to-vote-illegally-new)