---
title: "'ഞാന്‍ രാജിവെയ്ക്കുകയാണെന്ന് ആരോടും പറഞ്ഞിട്ടില്ല, രാഷ്ട്രീയ എതിരാളികള്‍ ആവാം ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്'- എന്‍.ശക്തന്‍"
english_title: "False propaganda that N. Shaktan has resigned from the post of DCC president"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326514/false-propaganda-that-n-shaktan-has-resigned-from-the-post-of-dcc-president"
published_at: "2025-11-18T12:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c1b69dd44f_m_shakthan.jpg"
keywords: []
---

# 'ഞാന്‍ രാജിവെയ്ക്കുകയാണെന്ന് ആരോടും പറഞ്ഞിട്ടില്ല, രാഷ്ട്രീയ എതിരാളികള്‍ ആവാം ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്'- എന്‍.ശക്തന്‍

> **Lead Summary:** **തിരുവനന്തപുരം : ** താന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.ശക്തന്‍.

## Article Content

**തിരുവനന്തപുരം : ** താന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.ശക്തന്‍.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ സമ്മര്‍ദത്തെ തുടര്‍ന്ന് എന്‍.ശക്തന്‍ കെപിസിസി പ്രസിഡന്റിനു രാജിക്കത്തു നല്‍കിയെന്നു വാര്‍ത്ത ഇന്നു രാവിലെ പുറത്തുവന്നിരുന്നു. അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ശക്തന്‍ പറഞ്ഞു.

‘‘ഞാന്‍ രാജിവെയ്ക്കുകയാണെന്ന് ആരോടും പറഞ്ഞിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ ആവാം ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിധം സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രചാരണ രംഗത്തു മുന്നോട്ടു പോകുകയാണ്.

വന്‍ വിജയം തിരുവനന്തപുരത്തു നേടും. താല്‍ക്കാലിക ചുമതല എന്ന നിലയിലാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. ഒഴിവാക്കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം സമ്മതിച്ചില്ല. ആ സാഹചര്യത്തില്‍ ചുമതല ഭംഗിയായി നിര്‍വഹിച്ചു മുന്നോട്ടു പോകുകയാണ്’’– ശക്തന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326514/false-propaganda-that-n-shaktan-has-resigned-from-the-post-of-dcc-president)