---
title: "മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മയെ വധിച്ചു, കൊല്ലപ്പെട്ടത് 26 ആക്രമണങ്ങളുടെ സൂത്രധാരൻ"
english_title: "Maoist commander Madvi Hidma killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326504/maoist-commander-madvi-hidma-killed-new"
published_at: "2025-11-18T12:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c15ce5da0b_hamadi.jpg"
keywords: []
---

# മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മയെ വധിച്ചു, കൊല്ലപ്പെട്ടത് 26 ആക്രമണങ്ങളുടെ സൂത്രധാരൻ

> **Lead Summary:** **ദില്ലി : ** സർക്കാർ 45 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവായോസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മയെ വധിച്ചു . സുരക്ഷാ സേനയാണ് ഏറ്റുമുട്ടലിൽ മാദ്‍വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്‍വി ഹിദ്മ.

## Article Content

**ദില്ലി : ** സർക്കാർ 45 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവായോസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മയെ വധിച്ചു . സുരക്ഷാ സേനയാണ് ഏറ്റുമുട്ടലിൽ മാദ്‍വി ഹിദ്മയെ വധിച്ചത്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്‍വി ഹിദ്മ.

ആന്ധ്ര, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വച്ചായിരുന്നു ഏറ്റുമുട്ടലെന്ന് സുരക്ഷാ സേനയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് വനമേഖലയായ മറേദുമില്ലി മണ്ഡലിൽ ഏറ്റുമുട്ടൽ തുടങ്ങിയതെന്ന് അല്ലൂരി സീതാരാമരാജു ജില്ലാ എസ്പി അമിത് ബർദർ അറിയിച്ചു.

പൊലീസിലെ വിവിധ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലാണിതെന്നും എസ്പി വ്യക്തമാക്കി. ഏറ്റുമുട്ടൽ തുടരുകയാണെന്നും ആറു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കണ്ടെത്തിയവയിൽ ഹിദ്മയുടെ ഭാര്യ രാജെ(രാജക്ക)യുടെ മൃതദേഹവും ഉണ്ടെന്നാണ് വിവരം.

2013ലെ തെരഞ്ഞെടുപ്പിന് മുൻപ് ഛത്തീസ്‌ഗഡ് കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിന്‍റെ സൂത്രധാരനാണ് ഹിദ്മ. ദന്തേവാഡയിൽ നടന്ന ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. മാവോയിസ്റ്റുകളുടെ ഏറ്റവും പ്രഹരശേഷിയുള്ള വിഭാഗത്തിന്‍റെ തലവനാണ് കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326504/maoist-commander-madvi-hidma-killed-new)