---
title: "കോഴിക്കോട് കൊയിലാണ്ടി സ്വദേശി  ശബരിമലയിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Devotee collapses and dies at Sabarimala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326497/devotee-collapses-and-dies-at-sabarimala-new-update-"
published_at: "2025-11-18T11:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c11eb5fd04_sabarimala.jpg"
keywords: []
---

# കോഴിക്കോട് കൊയിലാണ്ടി സ്വദേശി  ശബരിമലയിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത്‌ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: **ശബരിമലയിൽ ഭക്ത കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. മലകയറവെ അപ്പാച്ചിമേട് ഭാഗത്ത്‌ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ദർശനത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂർ വരെ നീണ്ടുനിന്നതായിരുന്നു.

തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326497/devotee-collapses-and-dies-at-sabarimala-new-update-)