---
title: "കാമകണ്ണുകളോടെ കഴുകന്മാർ....! സഹോദരിയുടെ വായ പൊത്തിപ്പിടിച്ച് പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രതികളെ പിടികൂടി നാട്ടുകാർ"
english_title: "Rape in Thiruvalla, 14-year-old girl raped, POCSO case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326485/rape-in-thiruvalla-14-year-old-girl-raped-pocso-case"
published_at: "2025-11-18T11:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c09784a6bb_rape.jpg"
keywords: []
---

# കാമകണ്ണുകളോടെ കഴുകന്മാർ....! സഹോദരിയുടെ വായ പൊത്തിപ്പിടിച്ച് പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രതികളെ പിടികൂടി നാട്ടുകാർ

> **Lead Summary:** **പത്തനംതിട്ട : **തിരുവല്ല കുറ്റൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളിയുടെ പതിനാല് വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.

## Article Content

**പത്തനംതിട്ട : **തിരുവല്ല കുറ്റൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളിയുടെ പതിനാല് വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.

അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326485/rape-in-thiruvalla-14-year-old-girl-raped-pocso-case)