---
title: "ബെംഗ്ളൂരു വിമാനത്താവളത്തിൽ ഭീകരാന്തരീക്ഷം; ടാക്സി ഡ്രൈവർമാർ തമ്മിൽ ആക്രമണം, വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ യുവാവ് പിടിയിൽ"
english_title: "Bengaluru airport, taxi drivers clash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326463/bengaluru-airport-taxi-drivers-clash"
published_at: "2025-11-18T10:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691bfc9931d9d_Bengaluru_airport,_taxi_drivers_clash.jpg"
keywords: []
---

# ബെംഗ്ളൂരു വിമാനത്താവളത്തിൽ ഭീകരാന്തരീക്ഷം; ടാക്സി ഡ്രൈവർമാർ തമ്മിൽ ആക്രമണം, വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ യുവാവ് പിടിയിൽ

> **Lead Summary:** **ബെംഗ്ളൂരു :[ ** കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ ഗുരുതരമായ സുരക്ഷാ വീഴ്ച. വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വടിവാളും കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തി.

## Article Content

**ബെംഗ്ളൂരു :[ ** കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ ഗുരുതരമായ സുരക്ഷാ വീഴ്ച. വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വടിവാളും കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തി.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ സുഹൈൽ എന്ന യുവാവ് രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിന് ശേഷം ഇയാൾ വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയിലേക്കുള്ള അതിക്രമം ഗുരുതരമായ സുരക്ഷാ വീഴ്ചയായി കണക്കാക്കപ്പെടുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ജയനഗർ സ്വദേശിയായ ടാക്സി ഡ്രൈവർ സുഹൈലിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326463/bengaluru-airport-taxi-drivers-clash)