---
title: "മനസാക്ഷി ഇല്ലാതായോ....? നാല് വയസുകാരിയുടെ സ്വകാര്യ ഭാഗത്തുൾപ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ"
english_title: "mother arrested for including four year olds private parts kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326462/mother-arrested-for-including-four-year-olds-private-parts-kochi"
published_at: "2025-11-18T10:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691bfc89075d2_mom_arrest.jpg"
keywords: []
---

# മനസാക്ഷി ഇല്ലാതായോ....? നാല് വയസുകാരിയുടെ സ്വകാര്യ ഭാഗത്തുൾപ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റിൽ

> **Lead Summary:** **എറണാകുളം: ( **[www.truevisionnews.com]** )** നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. കാട്ടിത്തറ സ്വദേശിയായ യുവതിയെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

## Article Content

**എറണാകുളം: ( **[www.truevisionnews.com]** )** നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. കാട്ടിത്തറ സ്വദേശിയായ യുവതിയെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

കുട്ടിയുടെ സ്വകാര്യ ഭാഗത്തും പൊള്ളലേറ്റിറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മറ്റൊരു സംഭവത്തിൽ പഠിക്കാനെത്തിയ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പുല്ലമ്പാറ മേലാറ്റുമൂഴി പന്തപ്ലാവിക്കോണം കൂവപ്പറമ്പ് വീട്ടില്‍ വിജേഷാണ് (41) അറസ്റ്റിലായത്. വെഞ്ഞാറമൂട് വയ്യേറ്റ് മിറക്കള്‍ ചെസ് അക്കാദമി നടത്തിപ്പുകാരനാണ്‌. 14 വയസ്സുള്ള ആണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്.

പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന്‌ വിധേയമാക്കിയപ്പോഴാണ് അതിക്രമവിവരം പുറത്തായത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. വെഞ്ഞാറമൂട് പൊലീസ് എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326462/mother-arrested-for-including-four-year-olds-private-parts-kochi)